"നയൻതാരയുടെ ഓറ"; പുകഴ്ത്തി ആരാധകർ, മൂക്കുത്തി അമ്മൻ 2 ഗാനം ഹിറ്റ്|Video

മണിക്കൂറുകൾക്കുള്ളിൽ ലക്ഷക്കണക്കിന് പേരാണ് വിഡിയോ കണ്ടത്.
"Nayanthara's aura": Fans shower praise; 'Mookuthi Amman 2' song becomes a hit | Video

"നയൻതാരയുടെ ഓറ"; പുകഴ്ത്തി ആരാധകർ, മൂക്കുത്തി അമ്മൻ 2 ഗാനം ഹിറ്റ്|Video

Updated on: 

നയൻതാര ഭഗവതിയായി എത്തുന്ന മൂക്കുത്തി അമ്മൻ 2 വിലെ മഹാശക്തി ട്രാൻസ് വിഡിയോ പുറത്തു വിട്ട് അണിയറപ്രവർത്തകർ. മണിക്കൂറുകൾക്കുള്ളിൽ ലക്ഷക്കണക്കിന് പേരാണ് വിഡിയോ കണ്ടത്. ഹിപ് ഹോപ് തമിഴയാണ് സംഗീത സംവിധാനവും ഗാനരചനയും നിർവഹിച്ചിരിക്കുന്നത്. അരുൺ രവീന്ദ്രനും ഹിപ്ഹോപ് തമിഴയും കൗശിക് കൃ‌ഷും ചേർന്നാണ് പാടിയിരിക്കുന്നത്.

മൂക്കുത്തി അമ്മൻ തെന്നിന്ത്യയിൽ സൂപ്പർഹിറ്റായിരുന്നു. ചിത്രത്തിന്‍റെ രണ്ടാം ഭാഗവും സൂപ്പർഹിറ്റാകുമെന്ന പ്രതീക്ഷയാണ് ആരാധകർ വിഡിയോക്കു താഴെ കമന്‍റായി രേഖപ്പെടുത്തിയിരിക്കുന്നത്.

മൂക്കുത്തി അമ്മനായി എത്തുന്ന നയൻതാരയുടെ ഓറയെയും നിരവധി പേർ പുകഴ്ത്തിയിട്ടുണ്ട്. റജീന കസാൻഡ്ര, ഉർവശി, യോഗി ബാബു എന്നിവർ പ്രധാന വേഷങ്ങളിൽ എത്തുന്ന ചിത്രം സുന്ദർ സി ആണ് സംവിധാനം ചെയ്യുന്നത്.