നീന കുറുപ്പ് ട്രഷറർ, വിനു മോഹന് കാരണം കാണിക്കൽ നോട്ടീസ്; 'അമ്മ'യിൽ അടിമുടി മാറ്റം

നടൻ ജോയ് മാത്യു നൽകിയ രാജിക്കത്ത് കമ്മിറ്റി അംഗീകരിച്ചു.
Neena Kurup becomes Treasurer; Vinu Mohan issued a show-cause notice; sweeping changes at AMMA

നീന കുറുപ്പ്, ശ്വേത മേനോൻ

Updated on: 

കൊച്ചി: മലയാളം സിനിമാ അഭിനേതാക്കളുടെ സംഘടനയായ അമ്മയുടെ ട്രഷററായി നടി നീനാ കുറുപ്പ് ചുമതലയേറ്റു. ആരോപണ വിധേയനായ ഉണ്ണി ശിവപാൽ രാജി വച്ചതിനെത്തുടർന്ന് ട്രഷറർ പദവി ഒഴിഞ്ഞു കിടക്കുകയായിരുന്നു. അമ്മയുടെ പുതിയ വൈസ് പ്രസിഡന്‍റുമാരായി സിജോയ് വർഗീസ്, ആശ അരവിന്ദ് എന്നിവയും ജോയിന്‍റ് സെക്രട്ടറിയായി സരയും ചുമതലയേറ്റു. ബുധനാഴ്ച ചേർന്ന എക്സിക്യൂട്ടീവ് കമ്മിറ്റീ യോഗത്തിലാണ് ഈ തീരുമാനങ്ങൾ എടുത്തത്.

ശ്വേതാ മേനോന്‍റെ നേതൃ‌ത്വത്തിലുള്ള ഭരണസമിതിയിൽ നിന്ന് നടി ലക്ഷ്മിപ്രിയ, ജയൻ ചേർത്തല, അൻസിബ ഹസൻ എന്നിവർ രാജി വച്ചിരുന്നു. നടൻ ജോയ് മാത്യു നൽകിയ രാജിക്കത്ത് കമ്മിറ്റി അംഗീകരിച്ചു.

അതേ സമയം കൈലാഷ് നൽകിയ രാജി കമ്മിറ്റി തള്ളി. കമ്മിറ്റി യോഗങ്ങളിൽ പങ്കെടുക്കാത്തതിനെത്തുടർന്ന് നടൻ വിനു മോഹന് കാരണം കാണിക്കൽ നോട്ടീസ് അയച്ചിട്ടുണ്ട്. മുതിർന്ന താരങ്ങൾക്കുള്ള പ്രതമാസ കൈനീട്ടം പെൻഷൻ പദ്ധതി, ചികിത്സാ സഹായം, ഇൻഷുറൻസ് എന്നിവ തടസമില്ലാതെ മുന്നോട്ടു കൊണ്ടു പോകാനും യോഗം തീരുമാനിച്ചു.

logo
Metro Vaartha
www.metrovaartha.com