ലസ്റ്റ് സ്റ്റോറീസ് 2 ജൂൺ 29ന് നെറ്റ്ഫ്ലിക്സിൽ; രണ്ടാം ഭാഗത്തിൽ കാജലും തമന്നയും (Video)

ആദ്യഭാഗത്തിലെന്ന പോലെ സ്ത്രീകളുടെ വ്യത്യസ്തമായ ലൈംഗികാഭിരുചികളെ അടിസ്ഥാനമാക്കിയാണ് രണ്ടാം ഭാഗവും നിർമിച്ചിരിക്കുന്നത്.
ലസ്റ്റ് സ്റ്റോറീസ് 2 ജൂൺ 29ന് നെറ്റ്ഫ്ലിക്സിൽ;  രണ്ടാം ഭാഗത്തിൽ കാജലും തമന്നയും (Video)
Updated on

മുംബൈ: എമ്മി പുരസ്കാരത്തിന് നാമനിർദേശം ചെയ്യപ്പെട്ട സൂപ്പർ ഹിറ്റ് ആന്തോളജി ലസ്റ്റ് സ്റ്റോറീസിന്‍റെ രണ്ടാം ഭാഗം ജൂൺ 29ന് നെറ്റ്ഫ്ലിക്സ് റിലീസ് ചെയ്യും.

അമൃത സുഭാഷ്, കാജൽ, നീന ഗുപ്ത, തമന്ന ഭാട്ടിയ, തിലോത്തമ ഷോം , വിജയ് വർമ എന്നിവരാണ് ലസ്റ്റ് സ്റ്റോറീസ് 2 ലെ പ്രധാന കഥാപാത്രങ്ങളായി എത്തുന്നത്. ലസ്റ്റ് സ്റ്റോറീസ് 2 വിന്‍റെ ട്രെയിലറും നെറ്റ്ഫ്ലിക്സ് പുറത്തു വിട്ടിട്ടുണ്ട്. ആദ്യഭാഗത്തിലെന്ന പോലെ സ്ത്രീകളുടെ വ്യത്യസ്തമായ ലൈംഗികാഭിരുചികളെ അടിസ്ഥാനമാക്കിയാണ് രണ്ടാം ഭാഗവും നിർമിച്ചിരിക്കുന്നത്.

നാല് കഥകളാണ് രണ്ടാം ഭാഗത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. അമിത് രവീന്ദ്ര നാഥ ശർമ, ആർ ബൽകി, കൊങ്കൊണ സെൻ ശർമ, സുജോയ് ഘോഷ് എന്നിവരാണ് സംവിധായകർ.

logo
Metro Vaartha
www.metrovaartha.com