ഹോളിവുഡ് സമരത്തിൽ തട്ടി 'മിഷൻ ഇംപോസിബിൾ'; അടുത്ത ചിത്രത്തിന്‍റെ റിലീസ് വൈകും

ക്രിസ്റ്റഫർ മക് ക്വാറിയുടെ മിഷൻ: ഇംപോസിബിൾ- ഡെഡ് റെക്കണിങ് പാർട്ട് വണിന്‍റെ രണ്ടാം ഭാഗമാണ് അടുത്തതായി പുറത്തിറങ്ങാനൊരുങ്ങുന്നത്.
ഹോളിവുഡ് സമരത്തിൽ തട്ടി 'മിഷൻ ഇംപോസിബിൾ'; അടുത്ത ചിത്രത്തിന്‍റെ റിലീസ് വൈകും
Updated on

ന്യൂയോർക്ക്: 'മിഷൻ: ഇംപോസിബിൾ' സീരീസിലെ അടുത്ത ചിത്രത്തിന്‍റെ റിലീസ് വൈകുമെന്ന് നിർമാതാക്കൾ. ഹോളിവുഡിലെ സമരമാണ് മിഷൻ: ഇംപോസിബിൾ അടുത്ത പാർട്ട് റിലീസ് തിയതി ഒരു വർഷത്തേക്ക് നീട്ടുന്നതിന് കാരണമായിരിക്കുന്നത്. പാരമൗണ്ട് പിക്ചേഴ്സാണ് പുതിയ ചിത്രത്തിന്‍റെ റിലീസ് 2025 മേയ് 23നായിരിക്കുമെന്ന് വ്യക്തമാക്കിയിരിക്കുന്നത്. ക്രിസ്റ്റഫർ മക് ക്വാറിയുടെ മിഷൻ: ഇംപോസിബിൾ- ഡെഡ് റെക്കണിങ് പാർട്ട് വണിന്‍റെ രണ്ടാം ഭാഗമാണ് അടുത്തതായി പുറത്തിറങ്ങാനൊരുങ്ങുന്നത്. ഡെഡ് റെക്കണിങ്ങിന്‍റെ ആദ്യഭാഗം ആഗോളതലത്തിൽ 567.5 മില്യൺ യുഎസ് ഡോളറാണ് വാരിക്കൂട്ടിയത്.

163 മിനിറ്റ് നീണ്ടു നിൽക്കുന് ആക്ഷൻ ചിത്രത്തിന് മികച്ച നിരൂപണങ്ങൾ ലഭിച്ചിരുന്നുവെങ്കിലും ബാർബീ, ഓപ്പൻഹൈമർ എന്നീ ചിത്രങ്ങളുടെ പ്രഭയിൽ ചിത്രത്തിന്‍റെ തിളക്കം മങ്ങിപ്പോയി. ഇംപോസിബിൾ മിഷൻസ് ഫോഴ്സിന്‍റെ ഏജന്‍റായ ഏഥൻ ഹണ്ടായി ടോം ക്രൂസ് ആണ് എത്തുന്നത്.

കഴിഞ്ഞ മൂന്നു മാസമായി ഹോളിവുഡിൽ സമരം നീണ്ടു നിൽക്കുന്നതിനാൽ താരങ്ങൾ പ്രമോഷന് തയാറാകും വരെ കാത്തിരിക്കാനാണ് നിർമാതാക്കളുടെ തീരുമാനം. താരങ്ങളും ഗിൽഡ് അമെരിക്കൻ ഫെഡറേഷനും റേഡിയോ ആർട്ടിസ്റ്റുകളും സ്റ്റുഡിയോകളും തമ്മിലുള്ള സമവായ ചർച്ചകൾ തുടരുകയാണ്.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com