

അഹാന കൃഷ്ണ |നിമിഷ് രവി
നടി അഹാന കൃഷ്ണയുടെ വിവാഹത്തെക്കുറിച്ചുള്ള അഭ്യൂഹങ്ങൾക്കിടെ അച്ഛന്‍ കൃഷ്ണ കുമാറിന്‍റെ വെളിപ്പെടുത്തലുകൾ വാർത്തകളിൽ ഇടം പിടിച്ചിരുന്നു. അഹാന വിവാഹം കഴിക്കാൻ പോവുന്ന നിമിഷ് രവിയെ തനിക്ക് വര്‍ഷങ്ങളായി അറിയുന്നതാണെന്നും ഇരുവരും വിവാഹം കഴിക്കാൻ ഒരുങ്ങുകയാണെന്നുമാണ് കൃഷ്ണ കുമാര്‍ ഒരു ഇന്‍റർവ്യൂവിൽ വെളിപ്പെടുത്തിയത്.
ഇതിനു പിന്നാലെ സോഷ്യൽ മീഡിയയിലുടനീളം നിമിഷ് രവിക്കെതിരേ കടുത്ത വിദ്വേഷ പ്രതികരണങ്ങളാണ് ഉയരുന്നത്. നിമിഷിന്‍റെ കളർ ടോണിനെക്കുറിച്ചും ലുക്കിനെക്കുറിച്ചുമൊക്കെയാണ് വിദ്വേഷങ്ങളുയരകുന്നത്. "കാട്ടുമാക്കാന്‍, കറുമ്പന്‍ തുടങ്ങിയ പരാമർശങ്ങളാണ് പ്രധാനമായും ഉയരുന്നത്. ഈ കരടി മോറന്‍ ആണോ വരന്‍, കഷ്ടം, ബംഗാളി ആണോ തമിഴന്‍ ആണോ? ഉണ്ടാകുന്ന കുട്ടിയ്ക്ക് ഡുവല്‍ ടോണ്‍ ആയിരിക്കും" എന്നിങ്ങനെ നീളുന്നു പരാമർശങ്ങൾ.
ഇതിനെതിരേയും വ്യാപകമായി ആളുകൾ രംഗത്തെത്തിയിട്ടുണ്ട്. "ഇതാണോ സാക്ഷര കേരളം, ഇതാണോ പ്രബുദ്ധ മലയാളി?' എന്നാണ് ആളുകൾ സോഷ്യൽ മീഡിയയിലൂടെ പ്രതികരിക്കുന്നത്.
"തൊലി വെളുപ്പിലൊന്നും കാര്യമില്ല. അവര്‍ സന്തോഷമായി ജീവിക്കട്ടെ", ഒരു വ്യക്തിയുടെ സൗന്ദര്യം അവരുടെ മനസിലാണ്, അവള്‍ ആരെയേലും കെട്ടട്ടെ അതിനു മറ്റുള്ളവര്‍ വിഷമിക്കുന്ന എന്തിന്, ആ ഇങ്ങനെ കുറച്ചു സംഘികളും മങ്കികളും ഉണ്ട് കേരളത്തിന്‍റെ മാനം കളയാന്‍. ' എന്നിങ്ങനെ നീളുന്നു പ്രതികരണങ്ങൾ.