
കൊച്ചി: നടൻ നിവിൻ പോളി, സംവിധായകൻ എബ്രിഡ് ഷൈൻ എന്നിവർക്കെതിരേ സാമ്പത്തിക തട്ടിപ്പുമായി ബന്ധപ്പെട്ട് കേസ് എടുത്ത് വൈക്കം തലയോലപ്പറമ്പ് പൊലീസ്. വൈക്കം സ്വദേശിയായ ഷംനാസാണ് പരാതിക്കാരൻ. സംഭവത്തിൽ കേസെടുക്കണമെന്ന് വൈക്കം കോടതി നിർദേശിച്ചിരുന്നു. ഒരു കൊടി 90 ലക്ഷം രൂപ തട്ടിച്ചുവെന്നാണ് ആരോപണം.
ഇതു പ്രകാരം വിശ്വാസ വഞ്ചന ഉൾപ്പെടെയുള്ള കുറ്റങ്ങൾ ചുമത്തിയാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. സിനിമയുടെ നിർമാണവുമായി ബന്ധപ്പെട്ട് പണം ഷംനാസിൽ നിന്ന് പണം വാങ്ങിയിരുന്നുവെന്നാണ് ആരോപണം. ആക്ഷൻ ഹീറോ ബിജു രണ്ടാം ഭാഗത്തിൽ പങ്കാളിയാക്കാം എന്നു വാഗ്ദാനം ചെയ്തും പണം വാങ്ങിയിരുന്നു.
പിന്നീട് അഭിപ്രായ ഭിന്നതയെത്തുടർന്ന് ഷംനാസുമായുള്ള കരാർ മറച്ചു വച്ച് മറ്റൊരു സ്ഥാപനത്തിന് വിതരണാവകാശം നൽകിയെന്നുമാണ് ആരോപണം.