"തണ്ടർഫോഴ്സുമായി ബന്ധമില്ല, വെടിവയ്ക്കാൻ സർദാറിന്‍റെ ആവശ്യമില്ല"; പണം തട്ടിപ്പു കേസിൽ മറുപടിയുമായി മേജർ രവി

മേജർ രവി തനിക്ക് അഞ്ചര കോടി രൂപ നൽകാനുണ്ടെന്നാണ് അംജത് ഖാൻ ആരോപിച്ചിരുന്നത്
"No connection to Thunderforce; Sardar not needed for the shooting"—Major Ravi responds in a case involving financial fraud
മേജർ രവി
Updated on: 

പണം തട്ടിപ്പു കേസിൽ പ്രവാസി മലയാളിയായ അംജത് ഖാന്‍റെ ആരോപണങ്ങളെ തള്ളി സംവിധായകൻ മേജർ രവി. അംജത് ഖാന്‍റെ സ്ഥാപനമായ തണ്ടർഫോഴ്സുമായി തനിക്ക് യാതൊരു ബന്ധവുമില്ലെന്നും അഞ്ചര കോടി രൂപ നൽകാനുണ്ടെന്ന ആരോപണം വ്യാജമാണെന്നും മേജർ രവി ഫെയ്സ്ബുക്ക് ലൈവിൽ വ്യക്തമാക്കി. മേജർ രവി തനിക്ക് അഞ്ചര കോടി രൂപ നൽകാനുണ്ടെന്നും അതിന്‍റെ തെളിവുകൾ കൈയിൽ ഉണ്ടെന്നും ഇതു സംബന്ധിച്ച പരാതിയിൽ ഒരു പുരോഗതിയുമുണ്ടായിട്ടില്ല എന്നുമാണ് അംജത് ഖാൻ ആരോപിച്ചിരുന്നത്.

തണ്ടർഫോഴ്സ് എന്ന പേരിൽ ഒരു സ്ഥാപനം നടത്തുന്നതിനായി ലെഫ്റ്റനന്‍റ് കേണൽ അനിൽ കുമാർ പറഞ്ഞാണ് അറിയുന്നത്. അയാൾ ഒരു ഫ്രോഡാണ്. യഥാർഥ നേവർ ഓഫിസർ പോലുമല്ല. ‍യൂണിഫോം കണ്ടാൽ അതു മനസിലാകും. അയാൾ അംജതിന്‍റെ കൈയിൽ നിന്ന് പണം വാങ്ങിയിട്ടുണ്ടാകും. അയാൾ പലരിൽ നിന്നും പണം വാങ്ങിയിട്ടുണ്ട്.

അയാളുടെ കമ്പനിയിൽ എന്നെ ചേർക്കരുത് എന്നാവശ്യപ്പെട്ടിരുന്നു. എന്നാൽ എന്‍റെ പേര് ചേർത്തു, വ്യാജ ഒപ്പ് ഉപയോഗിച്ച് ഡയറക്റ്റർ ബോർഡിൽ നില നിർത്തി. 45 ലക്ഷത്തിന്‍റെ ബൗൺസായ ചെക്ക് തനിക്ക് ലഭിച്ചിരുന്നു. അനിൽകുമാറുമായി പ്രശ്നമുണ്ടെങ്കിൽ അതിനു പരിഹാരം കാണൂ. അതെന്‍റെ വിഷയമല്ല. ദാവൂദ് ഇ‌ബ്രാഹിമിനെ കുറിച്ച് ചോദിക്കുമ്പോൾ നാട്ടിലെ ഇറച്ചിവെട്ടുകാരനാണെന്നാണ് അംജാദ് മറുപടി പറയുന്നത്. ഇറച്ചി വെട്ടുകാരന് നിന്നേപോലുള്ളവനേക്കാൾ അന്തസും ചങ്കൂറ്റവും ഉണ്ട്. എക്സ്പയറി ഡേറ്റ് കഴിഞ്ഞ സർദാറുമായാണ് നടക്കുന്നത്. എന്നെപ്പോലുള്ളവർക്ക് വെടി വയ്ക്കാൻ സർദാറിന്‍റെ ആവശ്യമില്ല. നിന്നെ വെറുതേ വിട്ടതാണ്. പക്ഷേ ഇനി ഇതു പറയണം. മുൻപ് 1.7 കോടി നൽകാറുണ്ടെന്ന് പരാതി ഉയർന്നപ്പോൾ അമ്പലപ്പുഴ പൊലീസും വിജലൻസും അന്വേഷിച്ച് ക്ലിയറൻസ് സർട്ടിഫിക്കറ്റ് നൽകിയിരുന്നുവെന്നും മേജർ രവി പറയുന്നു.

logo
Metro Vaartha
www.metrovaartha.com