"സുനിച്ചനുമായി ഒരു ബന്ധവുമില്ല, മറ്റുള്ളവരുടെ ഇഷ്ടത്തിന് അനുസരിച്ച് ഒരുപാട് കാലമൊന്നും ജീവിക്കാൻ പറ്റില്ല": മഞ്ജു പത്രോസ്

ഇയാളില്ലെങ്കിൽ താൻ എങ്ങനെ ജീവിക്കുമെന്ന് ആലോചിച്ച് മുൻപൊക്കെ കരഞ്ഞിട്ടുണ്ടെന്നും ജീവിക്കാനുള്ള ഭയമായിരുന്നു അതിനു കാരണമെന്നുമാണ് മഞ്ജു പറയുന്നത്
no contact with sunichan; manju pathrose

"സുനിച്ചനുമായി ഒരു ബന്ധവുമില്ല, മറ്റുള്ളവരുടെ ഇഷ്ടത്തിന് അനുസരിച്ച് ഒരുപാട് കാലമൊന്നും ജീവിക്കാൻ പറ്റില്ല": മഞ്ജു പത്രോസ്

Updated on

മിനി സ്ക്രീനിലൂടെ എത്തി സിനിമ പ്രേമികളുടെ മനം കവർന്ന നടിയാണ് മഞ്ജു പത്രോസ്. ഭർത്താവ് സുനിച്ചനുമായി താരം വേർപിരിഞ്ഞു എന്ന തലത്തിൽ പല വാർത്തകളും സോഷ്യൽ മീഡിയയിൽ പ്രചരിച്ചിരുന്നു. എന്നാൽ അതിനെ തള്ളിക്കൊണ്ട് മഞ്ജു തന്നെ രംഗത്തെത്തിയിരുന്നു. വിവാഹമോചനം നേടിയിട്ടില്ല എന്നാണ് നടി വ്യക്തമാക്കിയത്. എന്നാൽ സുനിച്ചനുമായി ഇപ്പോൾ ഒരു ബന്ധവുമില്ലെന്ന് തുറന്നു പറഞ്ഞിരിക്കുകയാണ് മഞ്ജു.

സുനിച്ചനുമായി ഒരു കോണ്ടാക്‌ടും തനിക്കില്ലെന്നും മകനെ വിളിച്ച് സംസാരിക്കാറുണ്ടെന്നുമാണ് മഞ്ജു പറഞ്ഞത്. മറ്റുള്ളവരുടെ ഇഷ്ടത്തിന് അനുസരിച്ച് ഒരുപാട് കാലമൊന്നും ജീവിക്കാൻ പറ്റില്ലെന്നും നടി വ്യക്തമാക്കി. ''സുനിച്ചനുമായി എനിക്ക് ഒരു കോൺടാക്ടുമില്ല. മോനെ അദ്ദേഹം വിളിക്കും സംസാരിക്കും. അവൻ കാണാൻ പോകാറുമുണ്ട്. അതൊന്നും ഇല്ലാതാക്കാൻ ‍ഞാൻ ആരുമല്ല. നിയമപരമായി വേർപിരിഞ്ഞിട്ടില്ല. വീണ്ടും ഒരുമിക്കാനുള്ള സാധ്യതയെ കുറിച്ചുള്ള സംസാരവും ഉണ്ടായിട്ടില്ല. മറ്റുള്ളവരുടെ ഇഷ്ടത്തിന് അനുസരിച്ച് ഒരുപാട് കാലമൊന്നും ജീവിക്കാൻ പറ്റില്ല. അപ്പോഴേക്കും നമ്മുടെ കിളിയൊക്കെ പാറിപ്പോകും. മനസിന് തൃപ്തി തരുന്നത് ചെയ്യുക. മറ്റുള്ളവർക്ക് ഉപദ്രവമാകരുത്. പിന്നെ എന്റെ മകൻ നാളെ എന്‍റെ പേരിൽ എവിടേയും തലകുനിക്കരുതെന്ന നിർബന്ധ ബുദ്ധിയും എനിക്കുണ്ട്."- മഞ്ജു പത്രോസ് പറഞ്ഞു.

ഇയാളില്ലെങ്കിൽ താൻ എങ്ങനെ ജീവിക്കുമെന്ന് ആലോചിച്ച് മുൻപൊക്കെ കരഞ്ഞിട്ടുണ്ടെന്നും ജീവിക്കാനുള്ള ഭയമായിരുന്നു അതിനു കാരണമെന്നുമാണ് മഞ്ജു പറയുന്നത്. എന്നാൽ ഇന്ന് തനിക്ക് അതില്ലെന്നും നടി വ്യക്തമാക്കി. പണം വന്നതുകൊണ്ടാണെന്ന് നിങ്ങൾ കരുതും, അല്ല. അക്കൗണ്ടിൽ ചെറിയ പൈസയേയുള്ളു. കടങ്ങൾ തീർക്കുന്നു, മകനെ പഠിപ്പിക്കുന്നു. ഒരു മൂക്കുത്തി അല്ലാതെ വേറൊന്നും ഇല്ലാതിരുന്ന കാലത്തിലൂടെ കടന്ന് വന്നയാളാണ് ഞാൻ. അന്ന് എന്നെ ചേർത്ത് പിടിച്ച് ആശ്വസിപ്പിച്ചത് കുറച്ച് മനുഷ്യരാണ്. അതുകൊണ്ട് എനിക്ക് കിട്ടിയത് മറ്റുള്ളവർക്ക് കൊടുക്കാൻ ശ്രമിക്കും.- മഞ്ജു പത്രോസ് പറഞ്ഞു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com