കാനിൽ ആരും തിരിഞ്ഞു നോക്കിയില്ല; ട്രോളുകൾക്ക് ചുട്ട മറുപടിയുമായി ആലിയ

എന്തൊരു കഷ്ടം ആരും നിങ്ങളെ ശ്രദ്ധിച്ചില്ല എന്ന കമന്‍റിനു താഴെയാണ് ആലിയ മറുപടി നൽകിയിരിക്കുന്നത്.
No one looked back at Cannes; Alia gave a scathing reply to trolls

ആലിയ ഭട്ട്

Updated on

ന്യൂഡൽഹി: കാൻസ് ഫിലിം ഫെസ്റ്റിവലിൽ അരങ്ങേറ്റം കുറിച്ച ആലിയ ഭട്ടിനെതിരേയുള്ള ട്രോളുകളാണിപ്പോൾ സമൂഹമാധ്യമങ്ങളിലെല്ലാം. ചുവന്ന പരവതാനിയിലൂടെ നടന്ന ആലിയ ഭട്ടിനെ ഫോട്ടോഗ്രഫർമാർ ആരും തിരിഞ്ഞു നോക്കിയില്ലെന്നാണ് പരിഹാസം. ആലിയ കടന്നു പോകുമ്പോൾ ചിത്രം പകർത്താതെ നിൽക്കുന്ന ഫോട്ടൊഗ്രാഫർമാരുടെ വിഡിയോകൾ പുറത്തു വന്നിട്ടുണ്ട്.

കാനിലെ ചിത്രങ്ങൾ ആലിയ സമൂഹമാധ്യമങ്ങളിലൂടെ പങ്കു വച്ചിരുന്നു. ഈ പോസ്റ്റുകൾക്കു താഴെയും പരിഹസിച്ചു കൊണ്ടുള്ള കമന്‍റ് ധാരാളമാണ്. എന്തൊരു കഷ്ടം ആരും നിങ്ങളെ ശ്രദ്ധിച്ചില്ല എന്ന കമന്‍റിനു താഴെയാണ് ആലിയ മറുപടി നൽകിയിരിക്കുന്നത്.

എന്ത് കഷ്ടം പ്രിയപ്പെട്ടവനേ, നിങ്ങൾ എന്നെ ശ്രദ്ധിക്കുന്നുണ്ടല്ലോ എന്നാണ് ആലിയയുടെ മറുപടി. ലോറിയൽ പാരിസിന്‍റെ അംബാസഡറായാണ് ആലിയ കാനിലെത്തിയത്. മേയ് 12ന് ആരംഭിച്ച ഫെസ്റ്റിവൽ മേയ് 23ന് അവസാനിക്കും.

logo
Metro Vaartha
www.metrovaartha.com