കാൻസിൽ തിളങ്ങി, പക്ഷേ ഒടിടി തിരിഞ്ഞു നോക്കുന്നില്ല; 'ഓൾ വി ഇമാജിൻ ആസ് ലൈറ്റ്' പ്രതിസന്ധിയിൽ

ഇന്ത്യയിൽ സ്വതന്ത്രമായി സിനിമ നിർമിക്കുന്നവർ നേരിടുന്ന കയ്പ്പുള്ള യാഥാർഥ്യമാണിത്
No OTT platform is buying 'All We Imagine As Light',
കനി കുസൃതി, ദിവ്യപ്രഭ എന്നിവർ 'ഓൾ വി ഇമാജിൻ ആസ് ലൈറ്റ്' ടീമിനൊപ്പം കാനിൽ
Updated on

ന്യൂഡൽഹി: കാൻസ് ഫിലിം ഫെസ്റ്റിവലിൽ ഇന്ത്യയുടെ അഭിമാനമായി മാറിയ ഓൾ വി ഇമാജിൻ ആസ് ലൈറ്റിന്‍റെ ഒടിടി സ്ട്രീമിങ് പ്രതിസന്ധിയിലെന്ന് സംവിധായകൻ ഹൻസൽ മേഹ്ത. പായൽ കപാഡിയ സംവിധാനം ചെയ്ചിതത്രം വാങ്ങാൻ ഇതു വരെ ഒരു ഒടിടി പ്ലാറ്റ്ഫോമും തയാറായിട്ടില്ല. അതു കൊണ്ടു തന്നെ ചിത്രത്തിന്‍റെ സ്ട്രീമിങ് ഇനിയും ഏറെ വൈകും.

‌ഇന്ത്യയിൽ സ്വതന്ത്രമായി സിനിമ നിർമിക്കുന്നവർ നേരിടുന്ന കയ്പ്പുള്ള യാഥാർഥ്യമാണിത്. ഓൾ‌ വി ഇമാജിൻ ആസ് ലൈറ്റ് പോലുള്ളൊരു ചിത്രത്തിനു പറ്റിയ രാജ്യമല്ല ഇതെന്നും അദ്ദേഹം പറയുന്നു.

ചിത്രം കേരളത്തിലെ തിയറ്ററുകളിൽ റിലീസ് ചെയ്തിരുന്നു. റാണ ദഗ്ഗുബതിയുടെ സ്പിരിറ്റ് മീഡിയയാണ് ചിത്രം വിതരണം ചെയ്തത്. കനി കുസൃതി, ദിവ്യപ്രഭ എന്നിവരാണ് ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com