നോളന്‍റെ 'ഒഡീസി' ടീസർ ചോർന്നു; ആരാധകർ ഹാപ്പി

70 സെക്കൻഡ് മാത്രം നീണ്ടു നിൽക്കുന്ന ടീസറാണ് ചോർന്നിരിക്കുന്നത്.
Nolan's Odyssey film tease leaked

നോളന്‍റെ 'ഒഡീസി' ടീസർ ചോർന്നു; ആരാധകർ ഹാപ്പി

Updated on

ക്രിസ്റ്റഫർ നോളൻ ഒരുക്കുന്ന ചിത്രങ്ങൾക്കു വേണ്ടി കണ്ണിൽ എണ്ണയൊഴിച്ചെന്ന പോലെ കാത്തിരിക്കുന്നവർ നിരവധിയാണ്. ദി ഒഡീസി എന്ന ഗ്രീക്ക് ഇതിഹാസം നോളൻ ചിത്രമാക്കുന്നുവെന്ന് അറിഞ്ഞതിന്‍റെ ത്രില്ലിലായിരുന്നു ഇത്രയും നാൾ ആരാധകർ. ഇപ്പോഴിതാ സിനിമയുടെ ടീസർ ലീക്ക് ആയിരിക്കുന്നു. 70 സെക്കൻഡ് മാത്രം നീണ്ടു നിൽക്കുന്ന ടീസറാണ് ചോർന്നിരിക്കുന്നത്. എങ്കിലും ആരാധകർ ഹാപ്പിയാണ്.

ടോം ഹോളണ്ടും ജോൺ ബെർണാതലും തമ്മിലുള്ള സംഭാഷണമാണ് ടീസറിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. സെന്‍റയ, ഇലിയറ്റ് പേജ്, ചാർലിസ് തെറോൺ, ആൻ ഹാത്തവേ, റോബർട്ട് പാറ്റിൻസൺ, ലുപീറ്റ ന്യോങ്കോ എന്നിവരാണ് ചിത്രത്തിലെ മറ്റ് അഭിനേതാക്കൾ. 2026 ജൂൺ 17നാണ് ചിത്രത്തിന്‍റെ റിലീസ് പ്രഖ്യാപിച്ചിരിക്കുന്നത്. ജുറാസിക് പാർക്ക് റീ ബർത്ത് എന്ന ചിത്രത്തിനൊപ്പം തിയെറ്ററുകളിൽ ഒഡീസിയുടെ ടീസർ റിലീസ് ചെയ്യാനാണ് അണിയറ പ്രവർത്തകർ തീരുമാനിച്ചിരുന്നത്.

2025 ഫെബ്രുവരിയിലാണ് ചിത്രത്തിന്‍റെ ഷൂട്ടിങ് ആരംഭിച്ചത്. വൻ ബജറ്റിലാണ്ചിത്രം നിർമിക്കുന്നത്. മൊറോക്കോ, ഗ്രീസ്, ഇറ്റലി, സ്കോട്ട്ലൻഡ്. ഐസ്‌ലൻഡ്, അയർലണ്ട് എന്നിവിടങ്ങളിലാണ് സിനിമ ചിത്രീകരിക്കുന്നത്.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com