സൗരവ് ഗാംഗുലിയുടെ ബയോപ്പിക്കിലേക്ക് ഓഫർ ലഭിച്ചിട്ടില്ല: രൺബീർ കപൂർ

ദാദയുടെ ബയോപിക് വളരെ സ്പെഷ്യലാണ്. നിർഭാഗ്യവശാൽ ചിത്രത്തിൽ അഭിനയിക്കാൻ ഓഫർ വന്നിട്ടില്ല
സൗരവ് ഗാംഗുലിയുടെ ബയോപ്പിക്കിലേക്ക് ഓഫർ ലഭിച്ചിട്ടില്ല: രൺബീർ കപൂർ
Updated on

ക്രിക്കറ്റർ സൗരവ് ഗാംഗുലിയുടെ ബയോപ്പിക്കിൽ രൺബീർ കപൂർ അഭിനയിക്കുന്നുവെന്ന അഭ്യൂഹങ്ങൾ സജീവമായിരുന്നു. എന്നാൽ ചിത്രത്തിലേക്ക് ഓഫർ ലഭിച്ചിട്ടില്ലെന്നു വ്യക്തമാക്കുന്നു രൺബീർ. ദാദയുടെ ബയോപ്പിക് വളരെ സ്പെഷ്യലാണ്. നിർഭാഗ്യവശാൽ ചിത്രത്തിൽ അഭിനയിക്കാൻ ഓഫർ വന്നിട്ടില്ല. ഇപ്പോഴും ആ സിനിമയുടെ സ്ക്രിപ്റ്റ് വർക്കുകൾ നടക്കുകയാണെന്നാണു കരുതുന്നത്, രൺബീർ പറഞ്ഞു.

എന്നാൽ പഴയകാല ഗായകനും നടനുമായ കിഷോർകുമാറിന്‍റെ ബയോപ്പിക്കിൽ അഭിനയിക്കുന്നുണ്ടെന്നും രൺബീർ വ്യക്തമാക്കി. കഴിഞ്ഞ പതിനൊന്നു വർഷമായി ആ സ്ക്രിപ്റ്റ് വർക്ക് നടക്കുന്നുണ്ട്. എന്‍റെ അടുത്ത ബയോപിക്ക് അതായിരിക്കുമെന്നാണു കരുതുന്നത്, രൺബീർ പറഞ്ഞു.

രൺബീറും ശ്രദ്ധ കപൂറും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന പുതിയ ചിത്രം മാർച്ച് എട്ടിനു തിയെറ്ററുകളിലെത്തുകയാണ്.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com