താരങ്ങൾക്കെതിരേ അശ്ലീല പരാമർശം; ബാലയുടെ പരാതിയിൽ 'ആറാട്ടണ്ണന്' പൊലീസിന്‍റെ താക്കീത്

ഇനിയും മോശം പരാമർശം ആവർത്തിച്ചാൽ കേസെടുക്കുമെന്നും പൊലീസ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
സന്തോഷ് വർക്കി, ബാല
സന്തോഷ് വർക്കി, ബാല
Updated on

കൊച്ചി: സിനിമാ നിരൂപണത്തിന്‍റെ പേരിൽ നടീ- നടന്മാർക്കെതിരേ അശ്ലീല പരാമർശം നടത്തുന്നുവെന്ന പരാതിയിൽ ആറാട്ടണ്ണൻ എന്നറിയപ്പെടുന്ന സന്തോഷ് വർക്കിക്ക് പൊലീസിന്‍റെ താക്കീത്. താരങ്ങളുടെയും അവരുടെ കുടുംബാംഗങ്ങളെയും അവഹേളിക്കുന്നുവെന്ന് ആരോപിച്ച് നടൻ ബാല നൽകിയ പരാതിയിലാണ് പാലാരിവട്ടം പൊലീസ് സന്തോഷ് വർക്കിയെ വിളിച്ചു വരുത്തി താക്കീത് ചെയ്തത്. ബാല താരസംഘടനയായ അമ്മയിലും പരാതി നൽകിയിട്ടുണ്ട്.

ബാല നൽകിയ പരാതി അമ്മ ജനറൽ സെക്രട്ടറി സിദ്ദിഖ് ഗൗരവത്തിൽ എടുക്കുകയും തുടർനടപടികൾ സ്വീകരിക്കുകയുമായിരുന്നു. സ്റ്റേഷനിലേക്ക് വിളിച്ചു വരുത്തയ സന്തോഷ് വർക്കിയിൽ നിന്ന് ഇനിയും ഇത്തരം കാര്യങ്ങൾ ആവർത്തിക്കില്ലെന്ന് പൊലീസുകാരുടെ സാന്നിധ്യത്തിൽ എഴുതി ഒപ്പിട്ടു വാങ്ങി. ഇനിയും മോശം പരാമർശം ആവർത്തിച്ചാൽ കേസെടുക്കുമെന്നും പൊലീസ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

ആറാട്ടണ്ണൻ എന്ന യുട്യൂബ് ചാനലിലൂടയാണ് ഇയാൾ സിനിമാ നിരൂപണം നടത്തുന്നത്. നടിയെ ലിപ് ലോക്ക് ചെയ്യണമെന്ന സന്തോഷ് വർക്കിയുടെ പ്രസ്താവന വിവാദമായി മാറിയിരുന്നു.

നേരത്തേ ബാല തന്നെ തടവിൽ വച്ചെന്ന ആരോപണവുമായി സന്തോഷ് വർക്കി രംഗത്തെത്തിയിരുന്നു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com