അശ്ലീല വരികൾ; നോറ ഫത്തേഹി അഭിനയിച്ച വിവാദ ഗാനത്തിന്‍റെ ഹിന്ദി പതിപ്പ് പിൻവലിച്ചു

റഖീബ് ആലമാണ് ഗാനത്തിന്‍റെ വരികളെഴുതിയത്.
obscene lyrics, Nora Fatehi song banned

അശ്ലീല വരികൾ; നോറ ഫത്തേഹി അഭിനയിച്ച വിവാദ ഗാനത്തിന്‍റെ ഹിന്ദി പതിപ്പ് പിൻവലിച്ചു

Updated on

ന്യൂഡൽഹി: അശ്ലീല വരികൾ എന്ന ആരോപണം ഉയർന്നതിനു പിന്നാലെ കന്നഡ സിനിമ കെഡി: ദി ഡെവിളിലെ പാട്ട് പിൻവലിച്ചു. സഞ്ജയ് ദത്തും നോറ ഫത്തേഹിയും അഭിനയിച്ച സർക്കെ ചുനാർ തേരി സർക്കെ എന്ന പാട്ടാണ് പിൻവലിച്ചത്. പാട്ടിനെതിരേ ദേശീയ മനുഷ്യാവകാശ കമ്മിഷൻ നോട്ടീസയച്ചിരുന്നു. റഖീബ് ആലമാണ് ഗാനത്തിന്‍റെ വരികളെഴുതിയത്. പാട്ട് നീക്കം ചെയ്യണമെന്നാവശ്യപ്പെട്ട് അഭിഭാഷകൻ വിനീത് ജിൻഡാൾ സെൻട്രൽ ബോർഡ് ഒഫ് ഫിലിം സർട്ടിഫിക്കേഷനെ സമീപിച്ചിട്ടുണ്ട്.

സിനിമയുടെ സംവിധായകൻ പ്രേം, വരികൾക്ക് ഈണം നൽകിയ അർജുൻ ജന്യ, ഗായിക മംഗ്ലി എന്നിവർക്കെതിരേ പോക്സോ അടക്കമുള്ള വകുപ്പുകൾ ചുമത്തണമെന്നാണ് ആവശ്യം. വിഷയം ഇൻഫോർമേഷൻ ആൻഡ് ബ്രോഡ്കാസ്റ്റിങ് മന്ത്രാലയത്തിന്‍റെ ശ്രദ്ധയിലും പെടുത്തിയിട്ടുണ്ട്. ഗാനത്തിന്‍റെ വരികളെല്ലാം കന്നഡയിൽ നിന്ന് മൊഴി മാറ്റിയതാണെന്നാണ് ഗാനരചയിതാവ് റഖീബ് ആലം വാദിക്കുന്നത്.

ചിത്രം ഏപ്രിൽ 30ന് തിയെറ്ററിലെത്തും.ഗാനം ഇറങ്ങിയതു മുതൽ വരികളിലെ ലൈംഗികച്ചുവയെ സംബന്ധിച്ച് ആരോപണം ശക്തമായിരുന്നു. മാർച്ച് 14നാണ് പാട്ട് പുറത്തിറങ്ങിയത്. അതേ സമയം ചിത്രത്തിന്‍റെ കന്നഡ, തമിഴ്, തെലുങ്കു, മലയാളം പാട്ടുകൾ ഓൺലൈനിൽ തുടരും.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com