
കല‍്യാണി പ്രിയദർശൻ, ഫഹദ് ഫാസിൽ
'ഞണ്ടുകളുടെ നാട്ടിൽ ഒരിടവേള'യ്ക്ക് ശേഷം അൽത്താഫ് സലീമിന്‍റെ സംവിധാനത്തിൽ ഓഗസ്റ്റ് 29ന് തിയെറ്ററിലെത്തിയ ചിത്രമാണ് 'ഓടും കുതിര ചാടും കുതിര'. ഫഹദ് ഫാസിലും കല‍്യാണി പ്രിയദർശനും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ച ചിത്രത്തിന് സമ്മിശ്ര പ്രതികരണങ്ങളായിരുന്നു ലഭിച്ചത്.
നർമത്തിന് പ്രാധാന‍്യം നൽകുന്ന ചിത്രത്തിന് അൽത്താഫ് സലീം തന്നെയാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. എന്നാൽ ഇപ്പോഴിതാ ചിത്രത്തിന്‍റെ ബോക്സ് ഓഫിസ് കളക്ഷൻ സംബന്ധിച്ച റിപ്പോർട്ടുകൾ പുറത്തു വന്നിരിക്കുകയാണ്.
ട്രാക്കർമാരുടെ കണക്കുകൾ പ്രകാരം കേരളത്തിൽ ആദ‍്യ രണ്ടു ദിനങ്ങളിൽ നിന്നും നേടിയ ഗ്രോസ് 1.13 കോടി രൂപയാണ്. ഫഹദിനും കല‍്യാണിക്കും പുറമെ രേവതി പിള്ള, വിനയ് ഫോർട്ട്, ലാൽ, സുരേഷ് കൃഷ്ണ, ബാബു ആന്‍റണി, ജോണി ആന്‍റണി എന്നിവരും ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നു.