'ഓടും കുതിര ചാടും കുതിര'; ശ്രദ്ധേയമായി സെക്കന്‍ഡ് ലുക്ക് പോസ്റ്റർ

ആഷിഖ് ഉസ്മാന്‍ നിര്‍മിക്കുന്ന ഈ ചിത്രത്തിന്‍റെ ഛായാഗ്രഹണം ജിന്‍റോ ജോർജ് നിര്‍വ്വഹിക്കുന്നു.
odum kuthira chadum kuthira second look poster

'ഓടും കുതിര ചാടും കുതിര'; ശ്രദ്ധേയമായി സെക്കന്‍ഡ് ലുക്ക് പോസ്റ്റർ

Updated on

ഫഹദ് ഫാസില്‍ നായകനായി അല്‍ത്താഫ് സലിം സംവിധാനം ചെയ്യുന്ന 'ഓടും കുതിര ചാടും കുതിര'യുടെ സെക്കന്‍ഡ് ലുക്ക് പോസ്റ്റർ റിലീസായി. ഫഹദ് ഫാസില്‍, കല്യാണി പ്രിയദര്‍ശന്‍, രേവതി പിള്ള എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി കഥാപാത്രമാക്കി അല്‍ത്താഫ് സലീം തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന 'ഓടും കുതിര ചാടും കുതിര'' ഓഗസ്റ്റ് 29-ന് പ്രദർശനത്തിനെത്തും. ധ്യാന്‍ ശ്രീനിവാസന്‍, വിനയ് ഫോര്‍ട്ട്, ലാല്‍, രൺജി പണിക്കര്‍, റാഫി, ജോണി ആന്‍റണി, സുരേഷ് കൃഷ്ണ, നന്ദു, അനുരാജ്, ഇടവേള ബാബു, ബാബു ആന്‍റണി, നന്ദു, അനുരാജ്, ഇടവേള ബാബു, വിനീത് ചാക്യാര്‍, ശ്രീകാന്ത് വെട്ടിയാര്‍, സാഫ് ബോയ്, ലക്ഷ്മി ഗോപാലസ്വാമി, ആതിര നിരഞ്ജന തുടങ്ങിയവരാണ് മറ്റു പ്രമുഖ താരങ്ങള്‍.

ആഷിഖ് ഉസ്മാന്‍ പ്രൊഡക്ഷന്‍സിന്‍റെ ബാനറില്‍ ആഷിഖ് ഉസ്മാന്‍ നിര്‍മിക്കുന്ന ഈ ചിത്രത്തിന്‍റെ ഛായാഗ്രഹണം ജിന്‍റോ ജോർജ് നിര്‍വ്വഹിക്കുന്നു.

സുഹൈൽ കോയ എഴുതിയ വരികൾക്ക് ജസ്റ്റിന്‍ വര്‍ഗ്ഗീസ് സംഗീതം പകരുന്നു. എഡിറ്റിങ്- അഭിനവ് സുന്ദര്‍ നായ്ക്ക്, പി ആര്‍ ഒ- എ.എസ്. ദിനേശ്.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com