

ദിയ
സോഷ്യൽ മീഡിയയിൽ നിരവധി ആരാധകരുള്ള താരമാണ് ദിയ കൃഷ്ണ. സോഷ്യൽ മീഡിയ താരമായതിനു പിന്നാലെ ദിയ തുടങ്ങിയ സംരംഭമായ ഓ ബൈ ഓസി ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. കുറച്ചുനാൾ മുൻപ് സ്ഥാപനത്തിലെ ജീവനക്കാരായിരുന്ന മൂന്ന് യുവതികൾ ലക്ഷക്കണക്കിന് രൂപയുടെ തട്ടിപ്പ് നടത്തിയ വാർത്ത പുറത്തുവന്നിരുന്നു. ഇപ്പോൾ പ്രതികളിൽ ഒരാൾ വിവാഹിതയായ വിവരം പങ്കുവച്ചിരിക്കുകയാണ് ദിയ. അമ്മ സിന്ധു കൃഷ്ണയ്ക്കൊപ്പമുള്ള പുതിയ യൂട്യൂബ് വിഡിയോയിലാണ് ദിയ ഇതേക്കുറിച്ച് പറയുന്നത്.
കേസിൽ ജയിലിലായ ദിവ്യ എന്ന യുവതിയുടെ വിവാഹമാണ് കഴിഞ്ഞത്. ഇപ്പോൾ തായ്‌ലൻഡിൽ അടിച്ചുപൊളിച്ചു നടക്കുകയാണെന്നും ദിയ വിഡിയോയിൽ പറയുന്നുണ്ട്. ഇത്രയും വലിയ സാമ്പത്തിക തട്ടിപ്പു നടത്തിയ ആളുടെ പാസ്പോർട്ട് പൊലീസ് പിടിച്ചുവയ്ക്കാത്തത് എന്താണെന്നും ദിയ വിഡിയോയിൽ ചോദിക്കുന്നുണ്ട്. ഇതെല്ലാം കേട്ടപ്പോൾ താൻ ആകെ കൺഫ്യൂസ്ഡ് ആയി. കേസിൽ പെട്ടാൽ പാസ്പോർട്ട് വാങ്ങിച്ച് വയ്ക്കില്ലേ? നമുക്ക് ഇഷ്ടമുള്ള സ്ഥലത്ത് കറങ്ങി നടക്കാമോ? അത് നിരാശാജനകമായ കാര്യമാണെന്നും ദിയ പറയുന്നു.
"എന്താല്ലേ ലോകത്തിന്റെ പോക്ക്. എന്റെ കാശിന് ഒരു കല്യാണം മാത്രമല്ല ഹണിമൂണും നടന്നു. ഇനി അവർക്ക് കുഞ്ഞുണ്ടായാൽ അതിന്റെ ഇരുപത്തിയെട്ടും എന്റെ വക. എന്റെ എല്ലാവിധ അനുഗ്രഹങ്ങളും ഉണ്ടാവട്ടെ."- ദിയ കൃഷ്ണ പറഞ്ഞു. വിഡിയോയ്ക്ക് താഴെ നിരവധി പേരാണ് കമന്‍റുമായി എത്തുന്നത്. ഇത്തരത്തിലുള്ള നിരവധി തട്ടിപ്പു കേസുകൾ നടക്കുന്നതാണെന്നും അതിനാൽ കേസിനെക്കുറിച്ച് നമ്മൾ അന്വേഷിക്കണമെന്നുമാണ് പലരും കമന്‍റ് ചെയ്യുന്നത്.