ചാണ്ടി ഉമ്മന്‍റെ സ്വപ്നം സഫലമാകുന്നു; ഉമ്മൻ ചാണ്ടി ഫൗണ്ടേഷൻ സിനിമയെടുക്കും

മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ ജീവിതം ആസ്പദമാക്കി മകൻ ചാണ്ടി ഉമ്മൻ നയിക്കുന്ന ഉമ്മൻ ചാണ്ടി ഫൗണ്ടേഷൻ സിനിമ നിർമിക്കാൻ ഒരുങ്ങുന്നു
Oommen Chandy biopic

ഉമ്മൻ ചാണ്ടി

File

Updated on

തിരുവനന്തപുരം: മുൻമുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ ജീവിതം സിനിമയാക്കുന്നു. മകനും എംഎൽഎയുമായി ചാണ്ടി ഉമ്മൻ പങ്കുവച്ച സ്വപ്നമാണ് 'അപ്പ'യുടെ ജീവിതം ആസ്പദമാക്കിയുള്ള സിനിമ.‌

ഉമ്മൻ ചാണ്ടി ഫൗണ്ടേഷൻ തന്നെയാണ് സിനിമ നിർമിക്കുന്നത്. വിനോദ് ഗുരുവായൂർ തിരക്കഥയും സംഭാഷണവും ഒരുക്കും. മറ്റു പലരും ഈ സിനിമയെക്കുറിച്ചു സംസാരിച്ചെങ്കിലും, പുതിയൊരു രീതിയിൽ വിനോദ് ചെയ്ത സ്ക്രിപ്റ്റാണ് കൺവിൻസിങ് ആയതെന്ന് ചാണ്ടി ഉമ്മൻ പറയുന്നു.

പുതിയ തലമുറയിലേക്കും ഉമ്മൻ ചാണ്ടിയുടെ ജീവിതം കൃത്യമായി എത്തിക്കുക എന്നതാണ് ചാണ്ടി ഉമ്മന്‍റെ ലക്ഷ്യം. സിനിമയിലേക്കുള്ള നടീനടന്മാരെ തീരുമാനിച്ചിട്ടില്ല.

ഉമ്മൻ ചാണ്ടിയായി മമ്മൂട്ടി അഭിനയിക്കണമെന്ന ആഗ്രഹം കഴിഞ്ഞ ദിവസം ചാണ്ടി ഉമ്മൻ പ്രകടിപ്പിച്ചിരുന്നു. സംവിധായകനെക്കുറിച്ച് തന്‍റെ മനസിൽ ഒരു രൂപമുണ്ടെന്നും ചാണ്ടി ഉമ്മൻ.

logo
Metro Vaartha
www.metrovaartha.com