ഇതെന്തൊരു സ്റ്റൈലാ? വൈറലായി 'ഓട്ടം തുള്ളൽ' പ്രമോ ഗാനം

കതിരാ... കതിരാ...എന്നു തുടങ്ങുന്ന ഗാനം സോഷ്യൽ മീഡിയായിൽ ഏറെ വൈറലായിരിക്കുകയാണ്

ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ഓട്ടം തുള്ളലിലെ പ്രമോ ഗാനം പുറത്ത്. വരികളിലും ഈണത്തിലും ആലാപനത്തിലും അഭിനേതാക്കളുടെ ഗെറ്റപ്പിലും അവതരണത്തിലുമെല്ലാം ഏറെ വ്യത്യസ്ഥതയും കൗതുകവും പരത്തുന്ന ഗാനമാണ് പുറത്തുവിട്ടത്. കതിരാ... കതിരാ...എന്നു തുടങ്ങുന്ന ഗാനം സോഷ്യൽ മീഡിയായിൽ ഏറെ വൈറലായിരിക്കുകയാണ്.

മുത്തു രചിച്ച് രാഹുൽ രാജ് ഈണമിട്ട ഈ ഗാനം മുത്തു , അനിൽ രാജ്, സോണി മോഹൻ, അജ്മൽ ഫാത്തിമ, പ്രവീൺ എന്നിവരാണ് ആലപിച്ചിരിക്കുന്നത്. തികഞ്ഞ നാട്ടിൻ പുറത്തിന്‍റെ പശ്ചാത്തലത്തിൽ സാധാരണക്കാരായ ജനങ്ങളുടെ കഥ പറയുന്ന ഈ ചിത്രത്തിന് തുലോം വിഭിന്നമായ ഒരു പ്രമോ ഗാനമാണ് ഇപ്പോൾ പുറത്തുവിട്ടിരിക്കുന്നത്. ചിത്രത്തിലെ പ്രധാന അഭിനേതാക്കളായ വിജയരാലവൻ, ഹരിശ്രീ അശോകൻ, വിഷ്ണു ഉണ്ണികൃഷ്ണൻ, കലാഭവൻ ഷാജോൺ, ടിനി ടോം, ബിനു ശിവറാം എന്നിവരാണ് പ്രമോഗാനത്തിൽ അഭിനയിച്ചിരിക്കുന്നത്.

ആദ്യാ പ്രൊഡക്ഷൻസ് അവതരിപ്പിക്കുന്ന ഈ ചിത്രം ജെകെഎസ് പ്രൊഡക്ഷൻസിന്‍റെ ബാനറിൽ മോഹൻ നെല്ലിക്കാട്ട് നിർമിക്കുന്നു. കോ പ്രൊഡ്യൂസർ- സിറിയക്ക് ആലഞ്ചേരി. എക്സികുട്ടീവ് പ്രൊഡ്യൂസേർസ് - ഹിരൺ മഹാജൻ, ജി. മാർത്താണ്ഡൻ. തനി നാടൻ കഥയെന്നാണ് അണിയറശിൽപ്പികൾ ഈ ചിത്രത്തെ വിശേഷിപ്പിക്കുന്നത്. ഒരു കുടുംബത്തിൽ അരങ്ങേറുന്ന പ്രശ്‌നം ആ ഗ്രാമത്തിന്‍റെ തന്നെ പ്രശ്‌നമായി മാറുന്നതാണ് തികഞ്ഞ നർമ്മ മുഹൂർത്തങ്ങളിലൂടെ അവതരിപ്പിക്കുന്നത്.

വിജയരാഘവൻ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്ന ഈ ചിത്രത്തിൽ വിഷ്ണു ഉണ്ണികൃഷ്ണൻ, ടിനി ടോം, ഹരിശ്രീ അശോകൻ , മനോജ്.കെ.യു., ബിനു ശിവറാം,ജിയോ ബേബി, സിദ്ധാർത്ഥ് ശിവ, കുട്ടി അഖിൽ ജെറോം. ബിപിൻ ചന്ദ്രൻ, പ്രിയനന്ദൻ, വൈക്കം ഭാസി, ആദിനാട് ശശി, റോയ് തോമസ്, മാസ്റ്റർ ശ്രീപത് യാൻ, അനിയപ്പൻ, ശ്രീരാജ്, പൗളി വത്സൻ, സേതു ലഷ്മി, ജസ്ന്യ.കെ. ജയദീഷ്, ചിത്രാ നായർ, പ്രിയാ കോട്ടയം, ബിന്ദു അനീഷ് , ലതാദാസ്, അജീഷ, രാജി മേനോൻ,ബേബി റിഹരാജ് എന്നിവരും ഈ ചിത്രത്തിലെ പ്രധാന വേഷങ്ങളിലെത്തുന്നു. ബിബിൻ ജോർജ് സുപ്രധാനമായ ഒരു കഥാപാത്രത്തെ അവതരിപ്പിക്കുന്നു.

ബിനു ശശി റാമിന്‍റേതാണു തിരക്കഥ. പ്രദീപ് നായർ ഛായാഗ്രഹണവും ജോൺകുട്ടി എഡിറ്റിംഗും നിർവഹിക്കുന്നു. കലാസംവിധാനം - സുജിത് രാഘവ്, മേക്കപ്പ് - അമൽ.സി.ചന്ദ്രൻ, കോസ്റ്യൂം ഡിസൈൻ - സിജി തോമസ് നോബൽ, ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ - അജയ് ചന്ദ്രിക, പ്രശാന്ത് ഈഴവൻ, അസോസിയേറ്റ് ഡയറക്ടേർസ് - സജ്യൂ പൊറ്റയിൽക്കട, ഡിഫിൻ ബാലൻ, പ്രൊഡക്ഷൻ സ്റ്റിൽസ് - അജി മസ്ക്കറ്റ്. മാനേജേഴ്സ് - റഫീഖ് ഖാൻ, മെൽബിൻഫെലിക്സ്, പ്രൊഡക്ഷൻ കൺട്രോളർ - ബിജു കടവൂർ. വാഴൂർ ജോസ്.

logo
Metro Vaartha
www.metrovaartha.com