'ഓപ്പറേഷൻ ത്രാൾ'; പാൻ ഇന്ത്യൻ ചിത്രവുമായി ജയസൂര്യ

ഈ വർഷം ക്രിസ്മസിന് സിനിമ പുറത്തിറങ്ങും.
operation tral new film hero jayasurya

'ഓപ്പറേഷൻ ത്രാൾ'; പാൻ ഇന്ത്യൻ ചിത്രവുമായി ജയസൂര്യ

Updated on

യസൂര്യ നായകനാകുന്ന പാൻ ഇന്ത്യൻ ചിത്രം 'ഓപ്പറേഷൻ ത്രാളിന്‍റെ ഒഫീഷ്യൽ ടൈറ്റിൽ പുറത്ത്. മോഹൻലാലിന്‍റെ സോഷ്യൽ മീഡിയ പേജുകളിലൂടെയാണ് ടൈറ്റിൽ പുറത്തിറക്കിയിരിക്കുന്നത്. സംഗീത സംവിധായകൻ രതീഷ് വേഗ രചനയും സംവിധാനവും നിർവ്വഹിക്കുന്ന ഈ ബിഗ് ബജറ്റ് ചിത്രം ഗുഡ്‌വിൽ എന്‍റർടെയ്ൻമെന്‍റ്സിന്‍റെ ബാനറിൽ ജോബി ജോർജ് തടത്തിൽ നിർമ്മിക്കുന്നു. യഥാർഥ സംഭവങ്ങളെ അടിസ്ഥാനമാക്കി ഒരുങ്ങുന്ന ചിത്രം ജമ്മു കശ്മീരിലെ ത്രാളില്‍ ഇന്ത്യൻ സൈന്യവും തീവ്രവാദികളുമായി നടന്ന ശ്രദ്ധേയമായ ഏറ്റുമുട്ടൽ പ്രമേയമായാണ് എത്തുന്നതെന്നാണ് സൂചന.‌ മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി എന്നീ 5 ഭാഷകളിലായി വേൾഡ് വൈഡ് റിലീസിനായി ഒരുങ്ങുകയാണ് ചിത്രം.

ഈ വർഷം ക്രിസ്മസിന് സിനിമ പുറത്തിറങ്ങും. ഉദ്വേഗഭരിതമായ ഒഫീഷ്യൽ ടൈറ്റിൽ ടീസർ അത്യന്തം ആകാംക്ഷ ജനിപ്പിക്കുന്നതാണ്. രാജ്യത്തെ സുരക്ഷാ ഏജൻസികളുടെ അതീവ രഹസ്യസ്വഭാവമുള്ള പ്രവർത്തനങ്ങളും അവരുടെ പ്രധാന വെല്ലുവിളികളുമൊക്കെ ചർച്ചയാകുന്ന ഒരു ഹൈ-ഒക്ടേൻ ആക്ഷൻ ത്രില്ലറായെത്തുന്ന ചിത്രം ജയസൂര്യയുടെ കരിയറിലെ തന്നെ ഏറെ കരുത്തുറ്റ വേഷമാകും .

സംഗീത സംവിധായകൻ രതീഷ് വേഗ ആദ്യമായി സംവിധായകനാകുന്ന സിനിമയാണ് 'ഓപ്പറേഷൻ ത്രാൾ'. മലയാളത്തിലെ ശ്രദ്ധേയരായ ടെക്നീഷ്യന്മാർ ഒന്നിക്കുന്ന ചിത്രത്തിൽ വലിയൊരു താരനിര തന്നെയാണ് ഒരുമിക്കുന്നത്. ചിത്രത്തിലെ മറ്റ് താരങ്ങളുടെ വിവരങ്ങൾ വരും ദിവസങ്ങളിൽ പുറത്തുവിടും. ജമ്മു, പുൽവാമ, ലഡാക്ക്, ഉത്തരാഖണ്ഡ്, നൈനിറ്റാൾ, ഡെറാഡൂൺ, കശ്മീർ, ഡൽഹി, കോയമ്പത്തൂർ, കൊച്ചി, മലപ്പുറം, പൊന്നാനി, പാലക്കാട് ഭാഗങ്ങളിലായാണ് സിനിമയുടെ ചിത്രീകരണം.

ഛായാഗ്രഹണം: നജോസ്, എഡിറ്റർ: ഷഫീഖ് വി.ബി, സംഗീതം, പശ്ചാത്തലസംഗീതം: രതീഷ് വേഗ, പിആർഒ- ആതിര ദിൽജിത്ത്.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com