വിജയ് ബാബുവിന്‍റെ 'പടക്കള'മെത്തുന്നു; ചിത്രീകരണം പൂർത്തിയായി

പൂർണമായും ഫൺ ഫാന്‍റസി ജോണറിലൂടെയാണ് സിനിമ അവതരിപ്പിക്കുന്നത്
padakkalam, vijay babu new film completes shooting
വിജയ് ബാബുവിന്‍റെ 'പടക്കള'മെത്തുന്നു; ചിത്രീകരണം പൂർത്തിയായി
Updated on

ഫ്രൈഡേ ഫിലിം ഹൗസിന്‍റെ ബാനറിൽ വിജയ് ബാബു , വിജയ് സുബ്രഹ്മണ്യം എന്നിവർ നിർമ്മിച്ച് നവാഗതനായ മനുസ്വരാജ് സംവിധാനം ചെയ്യുന്ന പടക്കളം എന്ന ചിത്രത്തിന്‍റെ ചിത്രീകരണം പൂർത്തിയായി. വിനയ് ബാബുവാണ് എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ. പൂർണമായും ക്യാംപസ് പശ്ചാത്തലത്തിൽ അവതരിപ്പിക്കുന്ന വികസിക്കുന്ന സിനിമയുടെ ഭൂരിഭാഗവും ചിത്രീകരിച്ചിരിക്കുന്നത് കാഞ്ഞിരപ്പള്ളി അമൽ ജ്യോതി എൻജിനീയറിങ് കോളജിലാണ്. അധ്യാപകരും കുട്ടികളും തമ്മിലുള്ള ബന്ധത്തിന്‍റെ മാറ്റുരക്കുന്ന ഈ ചിത്രം

പൂർണമായും ഫൺ ഫാന്‍റസി ജോണറിലൂടെയാണ് അവതരിപ്പിക്കുന്നത്.

നാലായിരത്തോളം കുട്ടികളെ അണിനിരത്തി വലിയ മുതൽമുടക്കിൽ നിർമിക്കുന്ന സിനിമയുടെ ഷൂട്ടിങ് 80 ദിവസത്തോളം നീണ്ടു നിന്നു. സന്ധീപ് പ്രദീപ് (ഫാലിമി ഫെയിം) സാഫ് ( വാഴ ഫെയിം)

അരുൺ അജികുമാർ (ലിറ്റിൽ ഹാർട്ട്സ് ഫെയിം) യു ട്യൂബറായ അരുൺപ്രദീപ്, നിരഞ്ജനാ അനൂപ് എന്നിവരാണ് ഈ ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

സുരാജ് വെഞ്ഞാറമൂട്, ഷറഫുദ്ദീൻ എന്നിവരും സിനിമയിൽ പ്രധാന വേഷത്തിലെത്തുന്നുണ്ട്.

പൂജാ മോഹൻ രാജാണ് മറ്റൊരു പ്രധാന താരം. ഇവർക്കു പുറമേ നിരവധി പുതുമുഖങ്ങളും ഈ ചിത്രത്തിൽ വേഷമിടുന്നു. തിരക്കഥ - നിതിൻ.സി.ബാബു.- മനുസ്വരാജ്, സംഗീതം - രാജേഷ് മുരുകേശൻ.(പ്രേമം ഫെയിം), ഛായാഗ്രഹണം - അനു മൂത്തേടത്ത്, എഡിറ്റിംഗ് - നിതിൻരാജ് ആരോൾ.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com