ഭൂമി തര്‍ക്കം, നടന്‍ പങ്കജ് ത്രിപാഠിയുടെ സഹോദരനെ കോടാലി കൊണ്ട് വെട്ടി, അയല്‍വാസി അറസ്റ്റില്‍

ഗുരുതരമായി പരുക്കേറ്റ വിജയേന്ദ്രനാഥിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു
 Pankaj Tripathi's brother attacked with axe

പങ്കജ് ത്രിപാഠി

Updated on

പാട്‌ന: നടന്‍ പങ്കജ് ത്രിപാഠിയുടെ സഹോദരന്‍ വിജയേന്ദ്രനാഥ് ത്രിപാഠിയെ കോടാലി കൊണ്ട് ആക്രമിച്ച സംഭവത്തില്‍ ഒരാള്‍ അറസ്റ്റില്‍. ഭൂമിയുടെ പേരില്‍ നടന്ന വഴക്കാണ് ആക്രമണത്തില്‍ കലാശിച്ചത്. ഗുരുതരമായി പരുക്കേറ്റ വിജയേന്ദ്രനാഥിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ജൂണ്‍ 21ന് ബിഹാറിലെ ഗോപാല്‍ഗഞ്ജ് ജില്ലയില്‍ മധോപൂര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലാണ് സംഭവമുണ്ടായത്. ഭൂമിയുടെ പേരിലുണ്ടായ തര്‍ക്ക് കൈയാങ്കളിയില്‍ കലാശിക്കുകയായിരുന്നു. സംഭവം അറിഞ്ഞെത്തിയ പൊലീസ് വിജയേന്ദ്രനാഥിന്റെ അയല്‍വാസിയായ രാജേഷ് ഷായെ കസ്റ്റഡിയിലെടുത്തു.

പരുക്കേറ്റ വിജയേന്ദ്രനാഥ് ത്രിപാഠിയെ ആദ്യം ഗോപാല്‍ഗഞ്ജ് സധര്‍ ആശുപത്രിയിലും പിന്നീട് മികച്ച ചികിത്സയ്ക്കായി പാട്‌നയിലേക്കും മാറ്റി. നിലവില്‍ അദ്ദേഹത്തിന്റെ അവസ്ഥ ഗുരുതരമല്ലെന്ന് ഡോക്ടര്‍മാര്‍ വ്യക്തമാക്കി. വിജയേന്ദ്രനാഥിനെ ആക്രമിച്ച കോടാലി പൊലീസ് കണ്ടെത്തി. അറസ്റ്റിലായ രാജേശ് ഷാ ജുഡീഷ്യല്‍ കസ്റ്റഡിയിലാണ്.

logo
Metro Vaartha
www.metrovaartha.com