ലോകയിൽ കല്യാണിക്ക് പകരം വിളിച്ചിരുന്നില്ലേയെന്ന് ചോദ്യം; അനാവശ്യമെന്ന് പാർവതി തിരുവോത്ത്

പ്രഥമദൃഷ്ട്യാ കുറ്റക്കാർ എന്ന ചിത്രത്തിന്‍റെ ടൈറ്റിൽ ലോഞ്ചിനിടെയാണ് പാർവതി മാധ്യമങ്ങളുമായി സംവദിച്ചത്.
Parvathy thiruvoth to media about lokah

പാർവതി തിരുവോത്ത്

Updated on

കല്യാണിക്ക് പകരം പരിഗണിച്ചിരുന്നില്ലേ എന്ന ചോദ്യത്തോട് രൂക്ഷമായി പ്രതികരിച്ച് നടി പാർവതി തിരുവോത്ത്. പ്രഥമദൃഷ്ട്യാ കുറ്റക്കാർ എന്ന ചിത്രത്തിന്‍റെ ടൈറ്റിൽ ലോഞ്ചിനിടെയാണ് പാർവതി മാധ്യമങ്ങളുമായി സംവദിച്ചത്. ലോക പാർട്ട് വൺ ചന്ദ്ര എന്ന ചിത്രത്തിൽ കല്യാണി പ്രിയദർശൻ അവതരിപ്പിച്ച ചന്ദ്ര എന്ന കഥാപാത്രത്തിനു വേണ്ടി ആദ്യം സമീപിച്ചത് പാർവതിയെയായിരുന്നില്ലേ എന്ന ചോദ്യത്തോട് ഇത്തരം ചോദ്യങ്ങൾ അനാവശ്യമാണെന്ന് പാർവതി മറുപടി നൽകി. അങ്ങനെ കേട്ടിട്ടുണ്ടെന്ന് ആവർത്തിച്ചപ്പോൾ അങ്ങനെ കേട്ടോട്ടേ, അങ്ങനെ പലതും കേൾക്കാൻ കിട്ടും എന്നും പാർവതി മറുപടി നൽകി.

ഷഹദാണ് ചിത്രം സംവിധാനം ചെയ്യുന്നത്. 11 ഐക്കൺസ് ഫിലിം പ്രൊഡക്ഷൻസിന്‍റെ ബാനറിൽ അർജുൻ സെൽവയാണ് ഈ ചിത്രം നിർമ്മിക്കുന്നത്.

ആശ്രിത നിയമനത്തിലൂടെ പൊലീസ് കോൺസ്റ്റബിളായി ജോലി ലഭിച്ച് ചുമതലയേൽക്കുന്ന എന്ന സ്ത്രീയുടെ ഔദ്യോഗികജീവിതത്തിൽ അപ്രതീക്ഷിതമായി അരങ്ങേറുന്ന സംഭവങ്ങളാണ് ത്രില്ലർ ജോണറിലൂടെ അവതരിപ്പിക്കുന്നത്.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com