

പാർവതി തിരുവോത്ത്
ആരാധകരുടെ പ്രിയങ്കരിയായ നടിയാണ് പാര്‍വതി തിരുവോത്ത്. പലപ്പോഴും സിനിമയ്ക്ക് പുറത്ത് തന്‍റെ നിലപാടുകൾകൊണ്ട് നിരവധി വിമർശനങ്ങളെറ്റുവാങ്ങിയിട്ടുള്ള ആളാണ് പാർവതി. ഇപ്പോഴിതാ അഭിനയ ജീവിതത്തില്‍ 20 വര്‍ഷമെന്ന നാഴികക്കല്ല് പിന്നിടുകയാണ് പാര്‍വതി.
അടുത്തിടെ രഞ്ജിനി ഹരിദാസിന് നൽകിയ അഭിമുഖത്തിൽ പാർവതി നടത്തിയ വെളിപ്പെടുത്തലാണ് ചർച്ചയാവുന്നത്. തനിക്ക് എഡിഎച്ച്ഡിയുണ്ടെന്നാണ് നടി പറയുന്നത്. തനിക്ക് സമയം മറ്റുള്ളവരെപ്പോലെയായിരുന്നില്ല അനുഭവപ്പെട്ടിരുന്നതെന്നും പാർവതി വ്യക്തമാക്കി.
മുൻപ് കാര്യങ്ങളെല്ലാം വളരെ കർക്കശമായ ചട്ടക്കൂടുകളിലാണ് താൻ കണ്ടിരുന്നതെന്നും, ഷൂട്ടിങ് കഴിഞ്ഞാൽ ആരോടും സംസാരിക്കാതിരിക്കുന്ന പ്രകൃതമായിരുന്നു തന്‍റേതെന്നും പാർവതി പറയുന്നു.
കഴിഞ്ഞ വര്‍ഷമോ അതിന് മുമ്പത്തെ വര്‍ഷമോ ഞാനൊരു തീരുമാനമെടുത്തു. അടുത്ത രണ്ട് മൂന്ന് വര്‍ഷം മുമ്പില്ലാത്ത വിധം കഠിനാധ്വാനം ചെയ്യാം. എന്തായാലും മരിക്കും. ഒരു പക്ഷെ പരാജയപ്പെട്ടേക്കാം. പക്ഷെ ശ്രമിച്ചല്ലോ എന്ന ആശ്വാസമുണ്ടാവുമല്ലോ എന്നും പാർവതി പറഞ്ഞു. കരിയറില്‍ വലിയ മാറ്റങ്ങള്‍ക്ക് കാരണമായ തന്‍റെ തീരുമാനത്തെക്കുറിച്ച് സംസാരിക്കവെയാണ് പാര്‍വതിയുടെ തുറന്നു പറച്ചില്‍.
''എനിക്ക് എഡിഎച്ച്ഡിയുണ്ട്. ഞാനത് വലിയൊരു കാര്യമാക്കാന്‍ ആഗ്രഹിക്കുന്നില്ല. സമയം എന്നത് എല്ലാവരേയും പോലെയായിരുന്നില്ല എനിക്ക്. എന്‍റെ മനസില്‍ സമയം ഇലാസ്റ്റിക് ആണ്. എനിക്ക് വേണമെന്നുണ്ടെങ്കില്‍ അതിനെ സ്‌ട്രെച്ച് ചെയ്യാം. അതിനർഥം എനിക്ക് ഉറക്കം നഷ്ടമാകും എന്നല്ല. എന്‍റെ ഉറക്കം ഞാന്‍ കണ്ടെത്തും.
ഇതെല്ലാം എനിക്ക് പുതിയതാണ്. നേരത്തെ എല്ലാം റിജിഡ് ബോക്‌സുകളിലായിരുന്നു. സിനിമയുടെ ഷൂട്ട് കഴിഞ്ഞ് വന്നാല്‍ ആരോടും സംസാരിക്കില്ലായിരുന്നു. അത് ആ പാര്‍വതിയ്ക്ക് വര്‍ക്കായി. അവള്‍ ഒരുപാട് കാര്യങ്ങള്‍ പഠിച്ചു''. പാർവതി പറഞ്ഞു.