"എനിക്ക് സഹിക്കാനാവുന്നില്ല"; സുനിതയുടെ മരണത്തിൽ പൊട്ടിക്കരഞ്ഞ് പാർവതി

സുനിതയുടെ മരണം അറിഞ്ഞതുമുതൽ തനിക്ക് കരച്ചിലടക്കാനായിട്ടില്ല എന്നാണ് പാർവതി ഇൻസ്റ്റഗ്രാമിൽ കുറിച്ചത്
parvathy thiruvothu on sunitha murder

പാർവതി തിരുവോത്ത്, കൊല്ലപ്പെട്ട സുനിത

Updated on

ബെംഗളൂരുവിൽ തെരുവുനായ്ക്കൾക്കായുള്ള ഷെൽട്ടർ ഹോമിൽ ജോലിക്കെത്തിയ വാടാനപ്പള്ളി സ്വദേശി സുനിത കൊലചെയ്യപ്പെട്ട സംഭവത്തിൽ ഹൃദയം തകർന്ന് നടി പാർവതി തിരുവോത്ത്. സുനിതയുടെ മരണം അറിഞ്ഞതുമുതൽ തനിക്ക് കരച്ചിലടക്കാനായിട്ടില്ല എന്നാണ് പാർവതി ഇൻസ്റ്റഗ്രാമിൽ കുറിച്ചത്. സുനിതയുടെ കൊലപാതകത്തിലുള്ള ഞെട്ടലും അമർഷവും നടി പങ്കുവച്ചു.

ലൈംഗിക അതിക്രമം പ്രതിരോധിച്ചതിനാണ് സുനിതയെ ക്രൂരമായി മർദിച്ചു കൊലപ്പെടുത്തിയത്. ഇത് ആദ്യമായിട്ടല്ല ഇത്തരം കുറ്റകൃത്യങ്ങൾ ചെയ്യുന്നത്. ഇത് അയാളുടെ അവസാനത്തേതും ആയിരിക്കില്ല. നമ്മുടെ പെൺകുട്ടികൾക്ക് എന്തൊരു സുരക്ഷിതത്വമാണ് രാജ്യത്ത് ലഭിക്കുന്നത്. എന്നിട്ടും ഫെമിനിസം എന്തിനാണെന്നാണ് പലരും ചോദിക്കുന്നത്. - പൊട്ടിക്കരഞ്ഞുകൊണ്ട് പാർവതി വിഡിയോയിൽ പറഞ്ഞു.

കൂടാതെ സുനിതയുടെ വീട് സന്ദർശിച്ചപ്പോൾ എടുത്ത വിഡിയോയും ചിത്രങ്ങളുമെല്ലാം പാർവതി പങ്കുവച്ചിട്ടുണ്ട്. സുനിത സംരക്ഷിച്ചു പോന്നിരുന്ന 167 പട്ടികളുടെ പുനരധിവാസത്തിനായി ഇടപെടുന്നുണ്ടെന്നും പാർവതി അറിയിച്ചു. "സുനിത കൊല്ലപ്പെട്ടു. സുനിത വെറുതെ മരിച്ചതല്ല. അവൾ കൊല്ലപ്പെട്ടതാണ്. ഞാൻ കണ്ടിട്ടുള്ള ഏറ്റവും സ്നേഹസമ്പന്നയും ദയയും നിറഞ്ഞ സ്ത്രീകളിൽ ഒരാൾ ലൈംഗിക അതിക്രമത്തെ ചെറുക്കുന്നതിനിടയിൽ സ്വന്തം കൊലയാളിയാൽ കൊല്ലപ്പെട്ടുവെന്ന് അറിഞ്ഞതുമുതൽ കണ്ണീർ അടക്കാൻ എനിക്ക് സാധിച്ചിട്ടില്ല. അതാകട്ടെ അവളുടെ തൊഴിലുടമയായിരുന്നു. സുനിതയെ സ്നേഹിക്കുന്ന ഭർത്താവും നാല് വയസ്സുള്ള മകനും അവശേഷിക്കുന്നു. അവൾ രക്ഷിക്കുകയും സംരക്ഷിക്കുകയും ചെയ്ത 167 നായ്ക്കളും. അവയിൽ തനിക്ക് പറ്റുന്ന രീതിയിൽ കുറച്ചു നായ്ക്കളെ ദത്തെടുക്കാൻ ആലോചിക്കുന്നുണ്ടെങ്കിൽ. നിങ്ങൾക്കും ആ നായ്ക്കൾക്ക് സംരക്ഷണം ഒരുക്കാൻ കഴിയുമെങ്കിൽ എനിക്ക് മെസേജ് അയക്കൂ.- പാർവതി കുറിച്ചു.

logo
Metro Vaartha
www.metrovaartha.com