മലയാളത്തിന്‍റെ പെൺതാരങ്ങൾ കാൻസിൽ ; റെഡ് കാർപ്പറ്റിൽ നൃത്തം ചെയ്ത് കനി കുസൃതിയും ദിവ്യപ്രഭയും|Video

'ഓൾ വി ഇമാജിൻ ആസ് ലൈറ്റ്' മിനിറ്റുകളോളം നീണ്ടു നിന്ന കരഘോഷങ്ങളോടെയാണ് കാണികൾ സ്വീകരിച്ചത്,
കനി കുസൃതി, ദിവ്യപ്രഭ എന്നിവർ   'ഓൾ വി ഇമാജിൻ ആസ് ലൈറ്റ്' ടീമിനൊപ്പം  കാനിൽ
കനി കുസൃതി, ദിവ്യപ്രഭ എന്നിവർ 'ഓൾ വി ഇമാജിൻ ആസ് ലൈറ്റ്' ടീമിനൊപ്പം കാനിൽ

കാൻസ്: കാൻസ് ഫിലിം ഫെസ്റ്റിവലിന്‍റെ ചുവപ്പു പരവതാനിയിൽ നൃത്തം ചെയ്ത് മലയാളത്തിന്‍റെ പെൺതാരങ്ങൾ. പായൽ കപാഡിയ സംവിധാനം ചെയ്ത ഓൾ വി ഇമാജിൻ ആസ് ലൈറ്റ് എന്ന സിനിമയുടെ സ്ക്രീനിങ്ങിനായാണ് സിനിമയിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച കനി കുസൃതിയും ദിവ്യപ്രഭയും കാൻ വേദിയിലെത്തിയത്.

30 വർങ്ങൾ നീണ്ട ഇടവേളയ്ക്കു ശേഷമാണ് കാൻസ് ഫിലിം ഫെസ്റ്റിവലിൽ ഒരു ഇന്ത്യൻ ചിത്രം പാം ഡി ഓർ പുരസ്കാരത്തിനായുള്ള മത്സരത്തിലേക്ക് തെരഞ്ഞടുക്കപ്പെടുന്നത്.

19 ചിത്രങ്ങളാണ് ഈ മത്സരത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്. സംവിധായിക പായൽ കപാഡിയയ്ക്കൊപ്പമെത്തിയ കനി കുസൃതി, ദിവ്യ പ്രഭ എന്നിവർക്കൊപ്പ ഛായ കഗം, ഹൃദ്ധു ഹാരൂൺ എന്നിവരുമുണ്ടായിരുന്നു. ഛായാഗ്രാഹകൻ രൺബീർ ദാസ്, നിർമാതാക്കളായ ജൂലിയൻ ഗ്രാഫ്, സികോ മൈത്ര, തോമസ് ഹക്കീം എന്നിവരും കാനിലെത്തി.

പായൽ കപാഡി എഴുതി സംവിധാനം ചെയ്ത ചിത്രം ഇതിനു മുൻപ് 1994ൽ ഷാജി എൻ കരുൺ സംവിധാനം ചെയ്ത സ്വം എന്ന ചിത്രമാണ് മത്സരത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ടിട്ടുള്ളത്. ഗ്രാൻഡ് ലൂമിയർ തിയെറ്ററിലാണ് ഓൾ വി ഇമാജിൻ ആസ് ലൈറ്റ് പ്രദർശിപ്പിച്ചത്.

ചിത്രം പൂർത്തിയായതിനു പിന്നാലെ മിനിറ്റുകളോളം നീണ്ടു നിന്ന കരഘോഷങ്ങളുയർന്നത് അവിസ്മരണീയമായി.

Trending

No stories found.

Latest News

No stories found.