

പൈറേറ്റ്സ് ഓഫ് ഇടുക്കി
ആലഞ്ചേരി സിനിമാസിന്‍റെയും ആക്ടേഴ്സ് ഫാക്ടറി പ്രൊഡക്ഷൻസിന്‍റെയും ബാനറിൽ സിറിയക് ആലഞ്ചേരി നിർമിച്ച് സന്തോഷ് ഇടുക്കി രചനയും സംവിധാനവും നിർവഹിച്ച പൈറേറ്റ്സ് ഓഫ് ഇടുക്കി സെപ്റ്റംബർ നാലിന് പ്രദർശനത്തിനെത്തുന്നു. സിനിമയുടെ റിലീസ് തീയതി പ്രഖ്യാപിച്ചു കൊണ്ടുള്ള പോസ്റ്റർ പുറത്തിറങ്ങി.
ഇടുക്കിയുടെ പശ്ചാത്തലത്തിൽ, ഒരു സമ്പന്ന കുടുംബത്തിലെ ദുരൂഹതകളാണ് ഈ ചിത്രത്തിലൂടെ സന്തോഷ് ഇടുക്കി അവതരിപ്പിക്കുന്നത്. കൂടോത്രത്തിനു ശേഷം സന്തോഷ് ഇടുക്കി തിരക്കഥ രചിച്ചു സംവിധാനം ചെയ്യുന്ന ചിത്രമാണിത്.
ശ്രീജിത്ത് രവി, സിറിയക് ആലഞ്ചേരി, രവീന്ദ്രൻ കീരിത്തോട്, അനുരാജ് ശിവഗിരി, ജോബി കുന്നത്തുംപാറ, ബിജു തോപ്പൻ, അഭിലാഷ് വിദ്യാസാഗർ, അനീഷ് അബ്രഹാം, സാരംഗ് മാത്യു, ബിജു വൈദ്യൻ, അനിൽ കാളിദാസൻ, കെ.വി. രാജു, സജി, ജോമോൻ പാറയിൽ, അജീഷ് ചില്ലിസ്, ജോമി വെൺമണി, സി.കെ. രാജു, സണ്ണി പനയ്ക്കൽ, ലിബിയ ഷോജൻ, ജിൻസി ജിസ്ബിൻ, ജയ, വാലന്‍റീന (ഫ്രാൻസ്) തുടങ്ങിയവരാണ് പ്രധാന അഭിനേതാക്കൾ.