
ദുബായ്: അബുദാബി കേരള സോഷ്യൽ സെന്‍ററിൽ നടന്ന പതിമൂന്നാമത് ഭരത് മുരളി നാടകോത്സവത്തിൽ 6 പുരസ്‌കാരങ്ങൾ നേടിയ "ജീവന്‍റെ മാലാഖ" ഞായറാഴ്ച്ച ദുബായിൽ അരങ്ങേറുന്നു. ഒ.ടി ഷാജഹാനാണ് നാടകം സംവിധാനം ചെയ്തത്. രാത്രി 8 മണിക്ക് ദുബായ് മംസാറിലുള്ള ഫോക് ലോർ സൊസൈറ്റി തിയേറ്ററിലാണ് അവതരണം.
ഭരത് മുരളി നാടകോത്സവത്തിൽ മികച്ച നാടകം, സംവിധായകൻ, അഭിനേതാവ്, ബാലതാരം, പശ്ചാത്തല സംഗീതം, രംഗ സജ്ജീകരണം എന്നീ വിഭാഗങ്ങളിലാണ് നാടകം ഒന്നാം സ്ഥാനം നേടിയത്.