
നീരജിന്‍റെ 'പ്ലൂട്ടോ'; കൊച്ചിയിൽ ചിത്രീകരണം ആരംഭിച്ചു
നീരജ് മാധവ്, അൽത്താഫ് സലീം എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ഓർക്കിഡ് ഫിലിംസ് ഇന്‍റർനാഷണലിന്‍റെ ബാനറിൽ രെജു കുമാർ, രശ്മി രെജു എന്നിവർ ചേർന്ന് നിർമ്മിക്കുന്ന "പ്ലൂട്ടോ"എന്ന ചിത്രത്തിന്‍റെ പൂജാ സ്വിച്ച് ഓൺ സംവിധായകൻ ബി. ഉണ്ണികൃഷ്ണൻ നിർവഹിച്ചു. നടൻ ആന്‍റണി വർഗീസ് ആദ്യ ക്ലാപ്പടിച്ചു. നിയാസ് മുഹമ്മദ് തിരക്കഥയെഴുതി സംവിധാനം ചെയ്ത് ആദിത്യൻ ചന്ദ്രശേഖർ ക്രിയേറ്റിവ് ഡയറക്ടറാവുന്ന ചിത്രത്തിൽ അജുവർഗ്ഗീസ്, ആർഷാ ബൈജു, ദിനേശ് പ്രഭാകർ, വിനീത് തട്ടിൽ, സുബിൻ ടാർസൻ, നിഹാൽ, സഹീർ മുഹമ്മദ്, തുഷാര പിള്ള, നിമ്ന ഫത്തൂമി എന്നിവരാണ് മറ്റു പ്രധാന താരങ്ങൾ.
ചിത്രത്തിന്‍റെ എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ ജയകൃഷ്ണൻ. ഛായാഗ്രഹണം -ശ്രീരാജ് രവീന്ദ്രൻ. സംഗീതം-അശ്വിൻ ആര്യൻ, അർക്കാഡോ, എഡിറ്റർ-സനത് ശിവരാജ്, പി ആർ ഒ- എ എസ് ദിനേശ്.