pm modi and cm pinarayi vijayan appreciate mohanlal
മോഹൻലാൽ

file image

മോഹൻലാൽ മികവിന്‍റെയും വൈവിധ്യത്തിന്‍റെയും പ്രതീകമെന്ന് പ്രധാനമന്ത്രി; നാടിനാകെ അഭിമാനമെന്ന് മുഖ്യമന്ത്രി

മുഖ്യമന്ത്രിയും പ്രധാനമന്ത്രിയും മോഹൻലാലിന്‍റെ അഭിനന്ദിച്ചു
Published on

ന്യൂഡൽഹി: ദാദാസാഹിബ് ഫാൽക്കെ പുരസ്ക്കാരം നേടിയ നടൻ മോഹൻലാലിന് അഭിനന്ദനവുമായി പ്രമുഖർ. മോഹൻലാൽ ജി മികവിന്‍റെയും വൈവിധ്യത്തിന്‍റെയും പ്രതീകമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി കുറിച്ചപ്പോൾ, മലയാള ചലച്ചിത്ര മേഖലയ്ക്ക് മാത്രമല്ല, നാടിനാകെ അഭിമാനം പകരുന്ന നേട്ടമാണിതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ഫെയ്സ് ബുക്കിൽ കുറിച്ചു.

പ്രധാനമന്ത്രിയുടെ കുറിപ്പ് ഇങ്ങനെ...

"ശ്രീ മോഹൻലാൽ ജി മികവിന്‍റെയും വൈവിധ്യത്തിന്‍റെയും പ്രതീകമാണ്. പതിറ്റാണ്ടുകളായി പ്രവർത്തിക്കുന്ന സമ്പന്നമായ പ്രവർത്തനങ്ങളിലൂടെ, മലയാള സിനിമയിലും നാടകത്തിലും അദ്ദേഹം ഒരു പ്രമുഖ വ്യക്തിയായി നിലകൊള്ളുന്നു, കൂടാതെ കേരള സംസ്കാരത്തെക്കുറിച്ച് ആഴമായ അഭിനിവേശമുള്ളയാളുമാണ്. തെലുങ്ക്, തമിഴ്, കന്നഡ, ഹിന്ദി സിനിമകളിലും അദ്ദേഹം ശ്രദ്ധേയമായ പ്രകടനങ്ങൾ കാഴ്ചവച്ചിട്ടുണ്ട്. മാധ്യമങ്ങളിലുടനീളം അദ്ദേഹത്തിന്‍റെ സിനിമാറ്റിക്, നാടക വൈഭവം ശരിക്കും പ്രചോദനകരമാണ്. ദാദാസാഹിബ് ഫാൽക്കെ അവാർഡ് ലഭിച്ചതിന് അദ്ദേഹത്തിന് അഭിനന്ദനങ്ങൾ. അദ്ദേഹത്തിന്‍റെ നേട്ടങ്ങൾ വരും തലമുറകൾക്ക് പ്രചോദനം നൽകട്ടെ..."

പിണറായി വിജയന്‍റെ അഭിനന്ദനം...

ചലച്ചിത്ര മേഖലയിലെ സമഗ്ര സംഭാവനയ്ക്ക് രാജ്യം നൽകുന്ന പരമോന്നത ബഹുമതിയായ ദാദാ സാഹേബ് ഫാൽക്കേ പുരസ്കാരം ലഭിച്ച പ്രിയ മോഹൻലാലിന് അഭിനനന്ദനങ്ങൾ നേരുന്നു. മലയാള ചലച്ചിത്ര മേഖലയ്ക്ക് മാത്രമല്ല, നാടിനാകെ അഭിമാനം പകരുന്ന നേട്ടമാണിത്. അനുപമമായ ആ കലാ ജീവിതത്തിന് അർഹിക്കുന്ന അംഗീകാരമാണ് ലഭിച്ചിരിക്കുന്നത്. അഭിവാദ്യങ്ങൾ!

pm modi and cm pinarayi vijayan appreciate mohanlal
മോഹൻലാലിന് ദാദാസാഹിബ് ഫാൽക്കെ പുരസ്കാരം
pm modi and cm pinarayi vijayan appreciate mohanlal
''ലാൽ, നിങ്ങൾ ഈ കിരീടത്തിന് ശരിക്കും അർഹനാണ്'': മമ്മൂട്ടി
logo
Metro Vaartha
www.metrovaartha.com