

കവി ആർ. വൈരമുത്തുവിന് ജ്ഞാനപീഠ പുരസ്കാരം
ചെന്നൈ: 2025ലെ ജ്ഞാനപീഠ പുരസ്കാരം തമിഴ് സംഗീതജ്ഞനും, കവിയുമായ ആർ. വൈരമുത്തുവിന്. സാഹിത്യത്തിന് നൽകിയ സമഗ്ര സംഭാവനകൾ പരിഗണിച്ചാണ് പുരസ്കാരം. തമിഴിൽ നിന്ന് ജ്ഞാനപീഠ പുരസ്കാരം ലഭിക്കുന്ന മൂന്നാമത്തെ വ്യക്തിയാണ് ഇദ്ദേഹം.
1975 ൽ അകിലൻ, 2002 ൽ ജയകാന്തൻ എന്നിവരാണ് ഇതിന് മുൻപ് ജ്ഞാനപീഠ പുരസ്കാരം ലഭിച്ച മറ്റ് തമിഴ് എഴുത്തുകാർ.ഭാരതിരാജയുടെ നിഴലുകൾ എന്ന ചിത്രത്തിലൂടെ 1980ലാണ് വൈരമുത്തു തമിഴ് ചലച്ചിത്രമേഖലയിൽ പ്രവേശിച്ചത്.
7 ദേശീയ അവാർഡുകളും 6 സംസ്ഥാന പുരസ്കാരങ്ങളും നേടിയിട്ടുണ്ട്. സാഹിത്യത്തിലുള്ള സംഭാവനകൾ പരിഗണിച്ച് പത്മശ്രീ, പത്മഭൂഷൺ, സാഹിത്യ അക്കാദമി അവാർഡ് എന്നിവ ലഭിച്ചിട്ടുണ്ട്.