

വയലൻസ് അതിഭീകരം; ശ്രീനാഥ് ഭാസി ചിത്രത്തിന് എട്ടിന്‍റെ പണിയുമായി സെൻസർ ബോർഡ്, റിലീസ് മാറ്റി
ശ്രീനാഥ് ഭാസിയെ കേന്ദ്ര കഥാപാത്രമാക്കി നവംബർ 30ന് തിയെറ്റർ റിലീസിനൊരുങ്ങിയ 'പൊങ്കാല' എന്ന ചിത്രത്തിന് വിലക്കേർപ്പെടുത്തി സെൻസർ ബോർഡ്. ചിത്രത്തിലെ എട്ടു റീലുകളിലെ എട്ട് സീനുകൾ നീക്കം ചെയ്താൽ മാത്രമെ പുറിത്തിറക്കാൻ സാധിക്കുകയുള്ളൂയെന്നാണ് സെൻസർ ബോർഡ് നിർദേശിച്ചിരിക്കുന്നത്.
ഇതേത്തുടർന്ന് ചിത്രത്തിന്‍റെ റിലീസ് തീയതി മാറ്റി. സെൻസർ ബോർഡ് നിർദേശിച്ച ചിത്രത്തിലെ സീനുകൾ നീക്കം ചെയ്ത ശേഷം തൊട്ടടുത്ത ദിവസം തന്നെ ചിത്രം റിലീസ് ചെയ്യാനാണ് തീരുമാനമെന്ന് അണിയറ പ്രവർത്തകർ വ‍്യക്തമാക്കി. മഞ്ഞുമ്മൽ ബോയ്സ് എന്ന ഹിറ്റ് ചിത്രത്തിനു ശേഷം ശ്രീനാഥ് ഭാസി മുഖ‍്യവേഷത്തിലെത്തുന്ന ചിത്രം കൂടിയാണ് പൊങ്കാല. ആക്ഷൻ കോമഡി, ത്രില്ലർ ഗണത്തിൽപ്പെടുന്ന ചിത്രത്തിന്‍റെ ഷൂട്ടിങ് ചിത്രീകരിച്ചിരിക്കുന്നത് വൈപ്പിൻ, ചെറായി ഭാഗങ്ങളിലാണ്.