
പോൺ സ്റ്റാർ കൈലീ പേജിന്‍റെ ജീവനെടുത്തത് ലഹരി; 28 വയസിൽ മരണം
ലോസ് ആഞ്ജലസ്: അഡൾട്ട് ചിത്രങ്ങളിലെ നായിക കൈലി പേജിന്‍റെ ജീവനെടുത്തത് മയക്കു മരുന്നുകളെന്ന് റിപ്പോർട്ട്. താരം അമിതമായ ആളവിൽ മയക്കു മരുന്നുകൾ ഉപയോഗിച്ചിരുന്നതായി കണ്ടെതതിയിട്ടുണ്ട്. 28ാം വയസ്സിലാണ് കൈലീ മരണപ്പെട്ടത്. ലോസ് ആഞ്ചലസിലെ വീട്ടിൽ ജൂൺ 25നാണ് കൈലിയെ മരിച്ച നിലയിൽ കണ്ടെത്തിയത്.
നിരവധി പേർക്കൊപ്പമുള്ള അശ്ലീല ഫോട്ടോകൾ ചിതറിക്കിടന്നിരുന്ന അപ്പാർട്മെന്‍റിൽ നിന്ന് പാരഫെർണാലിയ, ഫെന്‍റാനിൽ എന്നി മയക്കു മരുന്നുകളും കണ്ടെടുത്തിരുന്നു. മരണത്തിന്‍റെ കാരണമെന്തെന്ന് ഇപ്പോഴും ഔദ്യോഗികമായി പുറത്തു വിട്ടിട്ടില്ല.
യുഎസിലെ ഓകലഹോമയിൽ നിന്നുള്ള കൈലീ അഡൾട്ട് ചിത്ര ഇൻഡസ്ട്രിയിലൂടെയാണ് പ്രശസ്തയായത്. മരണത്തിനു പിന്നാലെ കൈലിയുടെ സമൂഹമാധ്യമ അക്കൗണ്ട് ഗോ ഫണ്ട് മി പേജ് ആക്കി മാറ്റിയിരുന്നു. കൈലിയുടെ ശവസംസ്കാരത്തിനായുള്ള പണം കണ്ടെത്താനായിരുന്നു ശ്രമം.