പത്മരാജന്‍റെ ജന്മദിനത്തിൽ പ്രൊമോഷൻ ലോഞ്ചിനൊരുങ്ങി 'പ്രാവ്'

മേയ് 23നാണ് പത്മരാജന്‍റെ ജന്മദിനം
പത്മരാജന്‍റെ ജന്മദിനത്തിൽ പ്രൊമോഷൻ ലോഞ്ചിനൊരുങ്ങി 'പ്രാവ്'

മലയാളത്തിന്‍റെ പ്രിയപ്പെട്ട കഥാകൃത്തും സംവിധായകനുമായ പത്മരാജന്‍റെ ജന്മദിനം വിവിധ പരിപാടികളോടെ ആഘോഷമാക്കാനൊരുങ്ങി ആരാധകരും സിനിമാ പ്രവർത്തകരും. മേയ് 23നാണ് പത്മരാജന്‍റെ ജന്മദിനം. അന്നു വൈകുന്നേരം 6 മണിക്ക് തിരുവനന്തപുരത്തെ ഭാരത് ഭവനിൽ അനുസ്മരണ യോഗം സംഘടിപ്പിക്കും. പത്മരാജന്‍റെ ചെറുകഥയെ ആസ്പദമാക്കി നിർമിക്കുന്ന പ്രാവ് എന്ന ചിത്രത്തിന്‍റെ പ്രൊമോഷൻ ലോഞ്ചും പരിപാടിയുടെ ഭാഗമായി നടത്തും.

പത്മരാജൻ ട്രസ്റ്റും സി.ഇ.റ്റി സിനിമാസും സംയുക്തമായി നടത്തുന്ന ചടങ്ങിൽ മലയാള സിനിമയിലെ പ്രമുഖർ പങ്കെടുക്കും. പത്മരാജന്‍റെ സൂപ്പർ ഹിറ്റ് സിനിമകളിലെ ഗാനങ്ങൾ കോർത്തിണക്കിയ സംഗീത നിശയും ഉണ്ടായിരിക്കും.

പത്മരാജൻ അനുസ്മരണ ചടങ്ങിൽ പത്മരാജൻ ട്രസ്റ്റ് ചെയർമാൻ വിജയകൃഷ്ണൻ, രാധാലക്ഷ്മി പത്മരാജൻ, ഫിലിം പ്രൊഡ്യൂസർ ഗാന്ധിമതി ബാലൻ, സിനിമാ സംവിധായകൻ സുരേഷ് ഉണ്ണിത്താൻ, സിനിമാ സംവിധായകൻ മധുപാൽ, പൂജപ്പുര രാധാകൃഷ്ണൻ (നടൻ), ഫിലിം പ്രൊഡ്യൂസർ ശ്രീമൂവിസ് ഉണ്ണിത്താൻ, സിനിമാ സംവിധായകൻ അനിൽ ദേവ്, സിനിമാ സംവിധായകൻ പ്രശാന്ത് നാരയണൻ, പ്രൊഫസർ ഡോക്ടർ മ്യൂസ് മേരി ജോർജ്, മുൻ ദൂരദർശൻ ഡയറക്ടർ ബൈജു ചന്ദ്രൻ, ഭാരത് ഭവൻ ഡയറക്ടറും സിനിമാ സംവിധായകനുമായ പ്രമോദ് പയ്യന്നൂർ, പ്രദിപ് പനങ്ങാട്(പത്മരാജൻ ട്രസ്റ്റ്) എന്നിവർ പങ്കെടുക്കും.

പ്രാവിന്‍റെ പ്രൊമോഷൻ ലോഞ്ചിൽ സിനിമാ നിർമ്മാതാക്കളായ തകഴി രാജശേഖരൻ( പ്രൊഡ്യൂസർ), എസ്.മഞ്ജുമോൾ (കോ പ്രൊഡ്യൂസർ), സംവിധായകൻ നവാസ് അലി,എഡിറ്റർ ജോവിൻ ജോൺ, അഭിനേതാക്കളായ അമിത് ചക്കാലക്കൽ, അഡ്വക്കേറ്റ് സാബുമോൻ അബ്ദുസമദ്, കെ യൂ മനോജ്, യാമി സോനാ, ആദർശ് രാജ, അജി ധന്വന്തരി തുടങ്ങി മറ്റു താരങ്ങളും അണിയറപ്രവർത്തകരും പങ്കെടുക്കും. പി ആർ ഓ പ്രതീഷ് ശേഖർ.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com