പ്രഭാസും ദീപികയും ഒരുമിക്കുന്ന കൽക്കി 2898 -എഡി ജൂൺ 27ന് തിയെറ്ററിൽ

അമിതാഭ് ബച്ചൻ, കമൽ ഹാസൻ, ദിഷ പഠാണി തുടങ്ങിയ വൻ താരനിരയാണ് ചിത്രത്തിലുള്ളത്.
പ്രഭാസും ദീപികയും ഒരുമിക്കുന്ന കൽക്കി 2898 -എഡി ജൂൺ 27ന് തിയെറ്ററിൽ

മുംബൈ: തെന്നിന്ത്യൻ സൂപ്പർസ്റ്റാർ‌ പ്രഭാസും ബോളിവുഡ് സ്റ്റാർ ദീപിക പദുക്കോണും ഒരുമിക്കുന്ന കൽക്കി 2898-എഡി എന്ന ചിത്രം ജൂൺ 27ന് റിലീസ് ചെയ്യും. ചിത്രത്തിന്‍റെ നിർമാതാക്കളായ വൈജയന്തി മൂവീസാണ് ശനിയാഴ്ച ഇക്കാര്യം സ്ഥിരീകരിച്ചത്. പുതിയ പോസ്റ്ററിനൊപ്പം റിലീസ് ഡേറ്റ് സമൂഹമാധ്യമങ്ങളിലൂടെ പങ്കു വച്ചിട്ടുമുണ്ട്. അമിതാഭ് ബച്ചൻ, കമൽ ഹാസൻ, ദിഷ പഠാണി തുടങ്ങിയ വൻ താരനിരയാണ് ചിത്രത്തിലുള്ളത്.

പല കാരണങ്ങളാൽ രണ്ടു പ്രാവശ്യം ചിത്രത്തിന്‍റെ റിലീസ് മാറ്റി വച്ചിരുന്നു. ആദ്യം 2024 ജനുവരി 12നാണ് ചിത്രം റിലീസ് ചെയ്യാൻ തീരുമാനിച്ചിരുന്നത്. പിന്നീട് മേയ് 9ലേക്ക് തിയതി നീട്ടി. ഒടുവിൽ ജൂൺ 27നാണ് റിലീസ് നിശ്ചയിച്ചിരിക്കുന്നത്.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com