
പ്രകമ്പനം ചിത്രീകരണം പൂർത്തിയായി
ക്യാംപസ് പശ്ചാത്തലത്തിൽ വിജേഷ് പാണത്തൂർ കഥയെഴുതി സംവിധാനംചെയ്യുന്ന പ്രകമ്പനം എന്ന ചിത്രത്തിന്‍റെ ചിത്രീകരണം കൊച്ചിയുടെ വിവിധ ഭാഗങ്ങളിലും, കണ്ണൂരിലുമായി പൂർത്തിയായി. വ്യത്യസ്ഥ വിശ്വാസങ്ങളും ആചാരങ്ങളുമൊക്കെ നിലനിന്നു പോരുന്ന മൂന്നു സ്ഥലങ്ങളിൽ നിന്നും കൊച്ചിനഗരത്തിലെ ഒരു ക്യാംപസിൽ പഠിക്കാനെത്തുന്ന മൂന്നു ചെറുപ്പക്കാരുടെ വ്യക്തി ജീവിതത്തിൽ അരങ്ങേറുന്ന സംഭവങ്ങൾ തികഞ്ഞ ഫാന്‍റസി ഹ്യൂമർ ജോണറിൽ അവതരിപ്പിക്കുക യാണ് ഈ ചിത്രത്തിലൂടെ വിജേഷ് പാണത്തൂർ ഈ ചിത്രത്തിലൂടെ.
നവരസ ഫിലിംസ്, ലഷ്മി നാഥ്, കിയേഷൻസ് എന്നീ ബാനറുകളിൽ ശ്രീജിത്ത്, സുധീഷ്, ബ്ലെസ്സി എന്നിവരാണ് ഈ ചിത്രം നിർമ്മിക്കുന്നത്.
പണി എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ സാഗർ സൂര്യ, ഗണപതി പ്രശസ്ത സോഷ്യൽ മീഡിയാ താരം അമീൻ എന്നിവരാണ് ഈ ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
പ്രശാന്ത് അലക്സാണ്ടർ , അസീസ് നെടുമങ്ങാട്, മല്ലികാസുകുമാരൻ, പി.പി. കുഞ്ഞികൃഷ്ണൻ മാഷ്, കലാഭവൻ നവാസ്, കുടശ്ശനാട് കനകം, ശീതർസുബിൻ ടാർസൻ,സനീഷ് പല്ലി എന്നിവരും ബാലതാരം ദേവാനന്ദുംപ്രധാന താരങ്ങളാണ്.
ശ്രീഹരിയുടേതാണു തിരക്കഥ, സംഗീതം - ബിബിൻ അശോകൻ, ഛായാഗ്രഹണം - ആൽബി, എഡിറ്റിംഗ് - സൂരജ്. ഈ എസ്.