സംവിധായകനുമായി അഭിപ്രായ ഭിന്നത; 'സ്പിരിറ്റി'ൽ നിന്ന് പ്രകാശ് രാജ് പിന്മാറി!

ദീപിക പദുക്കോണിനു പിന്നാലെയാണ് പ്രകാശ് രാജും പിന്മാറിയത്
Prakash Raj no longer part of Sandeep Reddy Vanga-Prabhas film

പ്രകാശ് രാജ് | സന്ദീപ് റെഡ്ഡി വാങ്ക

Updated on

ദീപികാ പദുക്കോണിന്‍റെ പിന്മാറ്റവുമായി ബന്ധപ്പെട്ട വിവാദങ്ങൾക്ക് പിന്നാലെ സന്ദീപ് റെഡ്ഡി വാങ്ക - പ്രഭാസ് ചിത്രം സ്പിരിറ്റിൽ നിന്നും പ്രകാശ് രാജും പിന്മാറിയതായി റിപ്പോർട്ടുകൾ. സംവിധായകനുമായുള്ള അഭിപ്രായ വ്യത്യാസമാണ് പിന്മാറ്റത്തിന് പിന്നിലെന്നാണ് റിപ്പോർട്ടുകൾ.

സ്ക്രിപ്റ്റിനെക്കുറിച്ചും പ്രത്യേക സീനിനെക്കുറിച്ചും രൂക്ഷമായ വാക്കുതർക്കം നടന്നതായാണ് വിവരം. അതേസമയം, ചില അവസരങ്ങളിലെ നടന്‍റെ പെരുമാറ്റത്തിൽ അതൃപ്തരായ അണിയറ പ്രവർത്തകർ നടനെ ഒഴിവാക്കുകയായിരുന്നെന്നും സംസാരമുണ്ട്.

മുൻപ് ജോലി സമയത്തെ ചൊല്ലിയുള്ള ഭിന്നതകൾക്കൊടുവിൽ ദീപിക പദുക്കോൺ പിന്മാറിയെന്നായിരുന്നു റിപ്പോർട്ടുകൾ. ദീപിക പദുക്കോണിന് പകരം ത്രിപ്തി ദിമ്രിയാണ് പ്രഭാസിന്‍റെ നായികയായി എത്തുന്നത്.

logo
Metro Vaartha
www.metrovaartha.com