"എനിക്ക് ദൈവവിശ്വാസമില്ല പക്ഷേ എന്റെ അമ്മയ്ക്കുണ്ട്, അത് നിഷേധിക്കാൻ ഞാൻ ആരാണ്, വെറുപ്പ് പ്രചരിപ്പിക്കുന്ന രാക്ഷസന്മാർ"

നിരീശ്വരവാദിയായ പ്രകാശ് രാജ് അമ്മയുടെ സംസ്കാരം പള്ളിയിൽ നടത്തിയത് ഇരട്ടത്താപ്പാണ് എന്ന തരത്തിൽ വിമർശനം ഉയർന്നു
prakash raj on mother's death cyber attack
Prakash Raj
Updated on

അമ്മയുടെ മരണത്തിനു പിന്നാലെ സോഷ്യൽ മീഡിയയിൽ ഉയർന്നുകേട്ട വിമർശനങ്ങളിൽ മറുപടിയുമായി നടൻ പ്രകാശ് രാജ്. താരത്തിന്റെ അമ്മ സുവർണലത കഴിഞ്ഞ ദിവസമാണ് മരിച്ചത്. ക്രിസ്ത്യൻ മത വിശ്വാസിയായിരുന്ന അമ്മയുടെ സംസ്കാരം പള്ളിയിൽ നടത്തുന്നതിന്റെ വിഡിയോ പുറത്തുവന്നിരുന്നു. ഇതോടെ നിരീശ്വരവാദിയായ പ്രകാശ് രാജ് അമ്മയുടെ സംസ്കാരം പള്ളിയിൽ നടത്തിയത് ഇരട്ടത്താപ്പാണ് എന്ന തരത്തിൽ വിമർശനം ഉയർന്നു. പിന്നാലെയാണ് താരം മറുപടിയുമായി എത്തി.

തന്റെ അമ്മ വിശ്വാസിയാണെന്നും അമ്മയെ അവരുടെ വിശ്വാസമനുസരിച്ച് സംസ്കാരിക്കാനുള്ള അവകാശം നിഷേധിക്കാൻ താൻ ആരാണെന്നും പ്രകാശ് രാജ് ചോദിച്ചു. ‘അതെ, എനിക്ക് ദൈവവിശ്വാസമില്ല. പക്ഷേ എന്റെ അമ്മയ്ക്ക് ദൈവത്തിൽ വിശ്വാസമുണ്ടായിരുന്നു. അമ്മയുടെ വിശ്വാസമനുസരിച്ച് സംസ്കരിക്കാനുള്ള അവകാശം നിഷേധിക്കാൻ ഞാൻ ആരാണ്? നമ്മൾ പരസ്പരം നൽകേണ്ട പ്രാഥമികമായ ബഹുമാനമാണിത്. വെറുപ്പ് പ്രചരിപ്പിക്കുന്ന രാക്ഷസന്മാർക്ക് ഇത് മനസ്സിലാകുമോ?’- ട്വിറ്ററിലൂടെ താരം പ്രതികരിച്ചു.

തനിക്ക് ദൈവത്തില്‍ വിശ്വാസമില്ലെന്ന് താരം നേരത്തെ വ്യക്തമാക്കിയിട്ടുണ്ട്. ‘എനിക്ക് ദൈവത്തിൽ വിശ്വാസമില്ല, അതിനായി ചെലവഴിക്കാൻ എനിക്ക് സമയവുമില്ല. ദൈവം ഉണ്ടെന്ന് പറയാൻ വെറുമൊരു വിശ്വാസം മാത്രം മതി. എന്നാൽ ദൈവം ഇല്ല എന്ന് സ്ഥാപിക്കാൻ വലിയ അറിവ് ആവശ്യമാണ്. സഹജീവികൾക്ക് വേണ്ടിയാണ് ഞാൻ ഈ ലോകത്ത് ജീവിക്കുന്നത്.- ഒരു അഭിമുഖത്തിൽ താരം പറഞ്ഞു. നിരവധി പേരാണ് പ്രകാശ് രാജിന് പിന്തുണയുമായി എത്തിയത്.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com