നവ്യാ നായരുടെ സാരി വേണോ? ഒരിക്കൽ മാത്രമുടുത്ത സാരി വിൽപ്പനയ്ക്കെത്തിച്ച് താരം

മലയാളത്തിൽ ഇതാദ്യമായാണ് ഒരു അഭിനേത്രി ഒരിക്കൽ മാത്രം ഉടുത്ത വസ്ത്രം വിൽപ്പനക്കെത്തിക്കുന്നത്.
നവ്യാ നായർ
നവ്യാ നായർ
Updated on

ഇൻസ്റ്റഗ്രാമിലൂടെ പുതിയൊരു സംരംഭത്തിനു തുടക്കം കുറിച്ചിരിക്കുകയാണ് മലയാളികളുടെ പ്രിയതാരം നവ്യാ നായർ. വാങ്ങിയതിനു ശേഷം ഒരിക്കലും ഉടുക്കാൻ സാധിക്കാഞ്ഞതോ, ഒരിക്കൽ മാത്രമോ ഉടുത്ത സാരികൾ വിൽക്കാനൊരുങ്ങുകയാണ് നവ്യ. പ്രീ-ലവ്ഡ് ബൈ നന്യാ നായർ എന്ന പേരിലൊരു ഇൻസ്റ്റ അക്കൗണ്ടും താരം ഇതിനായി തുടങ്ങിയിട്ടുണ്ട്. ഉത്തരേന്ത്യൻ താരസുന്ദരികൾ വസ്ത്രങ്ങൾ വിൽപ്പനയ്ക്ക് വയ്ക്കുന്നത് പുതിയ കാര്യമല്ലെങ്കിലും മലയാളത്തിൽ ഇതാദ്യമായാണ് ഒരു അഭിനേത്രി ഒരിക്കൽ മാത്രം ഉടുത്ത വസ്ത്രം വിൽപ്പനക്കെത്തിക്കുന്നത്.

നിലവിൽ ഇൻസ്റ്റ അക്കൗണ്ടിലൂടെ രണ്ട് കാഞ്ചീവരം സാരികൾ അടക്കം ആറു സാരികളാണ് നവ്യ വിൽപ്പനക്കെത്തിച്ചിരിക്കുന്നത്. കാഞ്ചീവരം സാരികൾക്ക് 4000-4600 രൂപയാണ് വില. ബ്ലൗസ് കൂടി വാങ്ങാൻ കൂടുതൽ തുക നൽകേണ്ടി വരും.

ലിനൻ സാരികൾക്ക് 2500 രൂപയും ബനാറസ് സാരികൾക്ക് 4500 രൂപയുമാണ് വിലയിട്ടിരിക്കുന്നത്. ആദ്യം ആവശ്യപ്പെടുന്നവർക്കായിരിക്കും പരിഗണനയെന്നും താരം വ്യക്തമാക്കിയിട്ടുണ്ട്.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com