നിറവയറിൽ സുന്ദരിയായി ദീപിക; ഫോട്ടോ ഷൂട്ട് ചിത്രങ്ങൾ പങ്കു വച്ച് താരം|Video

സ്വന്തം ബ്യൂട്ടി ബ്രാൻഡായ 82 ഇ യുടെ പ്രമോഷന്‍റെ ഭാഗമായാണ് താരം ഫോട്ടോ ഷൂട്ട് നടത്തിയത്.
ദീപിക പദുക്കോൺ
ദീപിക പദുക്കോൺ
Updated on

നിറവയറിൽ ഫോട്ടോഷൂട്ട് നടത്തി ബോളിവുഡ് താരം ദീപിക പദുക്കോൺ. ഗർഭിണിയായതിനു ശേഷം ഇതാദ്യമായാണ് താരം ഫോട്ടോഷൂട്ട് നടത്തുന്നത്. സെപ്റ്റംബറിൽ കുഞ്ഞു പിറക്കുമെന്ന് ദീപികയും രൺവീർ സിങ്ങും സമൂഹമാധ്യമങ്ങളിലൂടെ ആരാധകരുമായി പങ്കു വച്ചിരുന്നു. മഞ്ഞ നിറമുള്ള സ്ലീവ് ലെസ് ഗൗണിലാണ് ദീപിക ഫോട്ടോഷൂട്ട് നടത്തിയത്. അമ്മയാകാൻ ഒരുകുന്നതിന്‍റെ തിളക്കം ദീപികയുടെ മുഖത്ത് വ്യക്തമാണെന്ന് ആരാധകർ പറയുന്നു. ലൂസ് ബൺ ഹെയർ സ്റ്റൈലും മുത്തുകൾ കൊണ്ടുള്ള കമ്മലുമാണ് ദീപിക ധരിച്ചിരിക്കുന്നത്.

സ്വന്തം ബ്യൂട്ടി ബ്രാൻഡായ 82 ഇ യുടെ പ്രമോഷന്‍റെ ഭാഗമായാണ് താരം ഫോട്ടോ ഷൂട്ട് നടത്തിയത്. വെളുത്ത ലൂസ് ഷർട്ട് ധരിച്ച് തെരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാനെത്തിയ ദീപികയുടെ ചിത്രങ്ങൾ വൈറലായി മാറിയിരുന്നു. ദീപിക വാടക ഗർഭധാരണത്തിലൂടെയാണ് അമ്മയാകാൻ ഒരുങ്ങുന്നതെന്നും വയർ കൃത്രിമമായി കെട്ടി വച്ചതാണെന്നും വലിയ തോതിൽ പ്രചരിക്കപ്പെട്ടിരുന്നു.

ഇതിനെതിരേ ആലിയ ഭട്ട് അടക്കമുള്ള താരങ്ങൾ സമൂഹമാധ്യമങ്ങളിലൂട പ്രതികരിച്ചിരുന്നു. അതിനു പിന്നാലെയാണ് ദീപികയുടെ ഫോട്ടോ ഷൂട്ട്.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com