എമ്പുരാനിൽ ഫഹദ് ഉണ്ടോ? ഇല്ലേ? മറുപടിയുമായി പൃഥ്വിരാജ്

സിനിമയിൽ ഒരാളുടെ അപ്രതീക്ഷിത കാമിയോ റോൾ ഉള്ളതായി ഛായാഗ്രാഹകൻ സുജിത് വാസുദേവ് വെളിപ്പെടുത്തിയിരുന്നു.
Prithviraj clears gossip about empuran cameo role and fahad fazil

എമ്പുരാനിൽ ഫഹദ് ഉണ്ടോ? ഇല്ലേ? മറുപടിയുമായി പൃഥ്വിരാജ്

Updated on

മോഹൻലാൻ-പൃഥ്വിരാജ് കൂട്ടുകെട്ടിന്‍റെ ബിഗ് ബജറ്റ് ചിത്രം എമ്പുരാനെക്കുറിച്ചുള്ള ചർച്ചകളാണ് സിനിമാലോകം നിറയെ. എമ്പുരാനിൽ അതിഥി വേഷത്തിൽ ഫഹദ് ഫാസിൽ എത്തുമെന്നാണ് അടുത്തിടെയുണ്ടായ അഭ്യൂഹം. എന്നാൽ സിനിമയിൽ ഫഹദ് ഉണ്ടാകില്ലെന്ന് ഉറപ്പിച്ചു പറഞ്ഞിരിക്കുകയാണ് സംവിധായകനായ പൃഥ്വിരാജ്. പിങ്ക് വില്ലയ്ക്ക് നൽകിയ അഭിമുഖത്തിലാണ് പൃഥ്വി ഇക്കാര്യം വ്യക്തമാക്കിയത്.

സിനിമയിൽ ഫഹദ് ഉണ്ടോ എന്ന ചോദ്യത്തിന് ഉണ്ട്, ഫഹദ്, ടോം ക്രൂസ്, റോബർട്ട് ഡി നീറോ വരെയുണ്ടെന്നായിരുന്നു തമാശയായുള്ള പൃഥ്വിയുടെ മറുപടി. തൊട്ടു പുറകെ തന്നെ ഫഹദ് ചിത്രത്തിൽ ഇല്ല എന്നും പൃഥ്വി വ്യക്തമാക്കി.

സിനിമയിൽ ഒരാളുടെ അപ്രതീക്ഷിത കാമിയോ റോൾ ഉള്ളതായി ഛായാഗ്രാഹകൻ സുജിത് വാസുദേവ് വെളിപ്പെടുത്തിയിരുന്നു. ഡ്രാഗണിന്‍റെ പടമുള്ള വസ്ത്രം ധരിച്ച് പുറം തിരിഞ്ഞു നിൽക്കുന്നയാളുടെ പോസ്റ്ററും പുറത്തു വിട്ടിരുന്നു. ഇതിനു പിന്നാലെയാണ് സിനിമയിൽ ഫഹദ് ഉണ്ടെന്ന അഭ്യൂഹം ശക്തമായത്.

logo
Metro Vaartha
www.metrovaartha.com