

പൃഥ്വിരാജും കുടുംബവും
മകൾ അലംകൃതയെ തന്‍റെ സിനിമകളൊന്നും കാണിച്ചിട്ടില്ലെന്ന് നടൻ പൃഥ്വിരാജ്. ഇപ്പോൾ മകൾക്ക് 11 വയസായി. ഇനി അതിനുള്ള സമയമായെന്ന് കരുതുന്നവെന്നും അദ്ദേഹം പറയുന്നു. സ്വകാര്യ ചാനലിന് നൽകിയ അഭിമുഖത്തിലാണ് പൃഥ്വിരാജിന്‍റെ പ്രതികരണം.
"ഇതുവരെ മകളെ സിനിമ കാണിക്കാത്തതിന്‍റെ കാരണം അദ്ദേഹം വിവരിക്കുന്നുണ്ട്. മകളെ സിനിമ കാണിച്ചിട്ടില്ലെന്ന് പറയുമ്പോൾ പലരും ചോദിക്കും. പിന്നെ എന്തിനാണ് നിങ്ങൾ ഞങ്ങളോട് കുടുംബ സമേതം സിനിമ കാണാൻ പറയുന്നതെന്ന്. അതൊന്ന് ആലോചിച്ചാൽ മനസിലാവും.
അവൾ കൊച്ചുകുട്ടിയല്ലേ, തന്‍റെ അച്ഛൻ അഭിനയിക്കുകയാണെന്ന തിരിച്ചറിയാനുള്ള വിവേചന ബുദ്ധി ആകട്ടെ എന്ന് കരുതി. കാരണം ഞാന്‍ ചെയ്യുന്നത് കൂടുതലും മെച്വേര്‍ഡ് തീമുകള്‍ കൈകാര്യം ചെയ്യുന്ന സിനിമകള്‍ ആയതിനാലാണ് അത് അച്ഛന്‍ അഭിനയിക്കുകയാണെന്നും ഇത് എന്‍റെ അച്ഛന്‍ അല്ല എന്നും വേര്‍തിരിച്ചു കാണാന്‍ സാധിക്കുന്ന പ്രായത്തിലെത്തട്ടെ എന്ന് കരുതി.
എന്‍റെ എല്ലാ സിനിമകളും അവള്‍ കാണണമെന്നും, നല്ലത് കണ്ട് അഭിനന്ദിക്കാനും മോശം സിനിമകള്‍ കണ്ട് കളിയാക്കാനും അവള്‍ ഉണ്ടാകണമെന്നും ആഗ്രഹിക്കുന്ന ആളാണ് ഞാൻ. അവൾക്കിപ്പോൾ 11 വയസായി. ഉടനെ തന്നെ എന്‍റെ സിനിമകള്‍ കണ്ട് തുടങ്ങും. അവള്‍ക്ക് അവളുടേതായൊരു പേഴ്‌സണാലിറ്റിയുള്ള ആളാണ്.
ഏതൊരു പുരുഷനും ഒരു പെണ്‍കുഞ്ഞിന്‍റെ അച്ഛനാകണമെന്ന് ആകണമെന്ന് ആഗ്രഹിക്കുമ്പോള്‍, നമ്മുടെ റൊമാന്‍റിസൈസ്ഡ് ഫാദര്‍ഹുഡിന്‍റെ ഒരു ഘട്ടമുണ്ട്. അതാണ് ഇപ്പോള്‍ തുടങ്ങുന്നത്. ഇനി അമ്മ കൂള്‍ ആയിരിക്കില്ല. അച്ഛനായിരിക്കും. അത് ഞാനത് ആസ്വദിക്കുന്നുണ്ട്." എന്നും പൃഥ്വിരാജ് പറയുന്നു.