

പാർവതി തിരുവോത്ത്, പൃഥ‍്വിരാജ് സുകുമാരൻ
റോഷാക്കിനു ശേഷം നിസാം ബഷീറിന്‍റെ സംവിധാനത്തിൽ അടുത്തതായി പുറത്തിറങ്ങാനിരിക്കുന്ന ചിത്രമാണ് 'ഐ നോബഡി'. ജൂലൈ 9ന് തിയെറ്ററിലെത്തുന്ന ചിത്രത്തിന്‍റെ ടിക്കറ്റ് ബുക്കിങ് ആരംഭിച്ചു. യു/എ സർട്ടിഫിക്കറ്റ് ലഭിച്ച ചിത്രത്തിൽ പൃഥ്വിരാജ് സുകുമാരനും പാർവതി തിരുവോത്തുമാണ് കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
എന്ന് നിന്‍റെ മൊയ്തീൻ എന്ന ചിത്രത്തിനു ശേഷം ഇരുവരും ഒന്നിക്കുന്ന ചിത്രം കൂടിയാണ് ഐ നോബഡി. ആക്ഷൻ രംഗങ്ങൾക്ക് ഏറെ പ്രധാന‍്യമുള്ള ചിത്രമാണിതെന്ന് സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകളുണ്ട്. ഇരുവർക്കും പുറമെ ഹക്കിം ഷാജഹാൻ, അശോകൻ, വിജയരാഘവൻ, നിഷാന്ത് സാഗർ തുടങ്ങിയവർ പ്രധാന വേഷത്തിലെത്തുന്നു.