"മൂഡ് കിട്ടണമെങ്കിൽ സാധനം വേണം"; ശ്രീനാഥ് ഭാസി കഞ്ചാവ് ആവശ്യപ്പെട്ടെന്ന് നിർമാതാവ്

നമുക്ക് കോടതിയിൽ കാണാം എന്ന ചിത്രത്തിനിടെയാണ് സംഭവം.
producer against actor sreenath Bhasi over cannabis

ശ്രീനാഥ് ഭാസി, ഹസീബ് മലബാർ

Updated on

കൊച്ചി: ഷൂട്ടിങ്ങിനിടെ നടൻ ശ്രീനാഥ് ഭാസി കഞ്ചാവ് ആവശ്യപ്പെട്ടുവെന്ന വെളിപ്പെടുത്തലുമായി നിർമാതാവ് ഹസീബ് മലബാർ. നമുക്ക് കോടതിയിൽ കാണാം എന്ന ചിത്രത്തിനിടെയാണ് സംഭവം. സിനിമ മുടങ്ങുമോ എന്ന് ഭയന്നാണ് പരാതി നൽകാതിരുന്നതെന്നും നിർമാതാവ് വെളിപ്പെടുത്തി.

കോഴിക്കോട് ചിത്രീകരണത്തിനിടെ രാത്രി മൂന്നു മണിക്ക് കോൾ വന്നു. വലിക്കാൻ സാധനം വേണം, എവിടന്നെങ്കിലും ഒപ്പിച്ചു തരാൻ ആവശ്യപ്പെട്ടു. ഇവന് ആ മൂഡ് കിട്ടണമെങ്കിൽ ഈ സാധനം വേണമെന്നാണ്.

കാരവന്‍റെ അകത്ത് ഇതു തന്നെയാണ് പണി. അതിലേക്ക് ആരെയും കയറ്റാറില്ല. സിനിമ എങ്ങനെയെങ്കിലും തീർത്ത് ഇറക്കാനാണ് ശ്രമിച്ചത് എന്നും നിർമാതാവ് പറഞ്ഞു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com