'പുഷ്പ വൻ ഫയറായി'; ആളിപ്പടർന്ന് പുഷ്പ 2: ദി റൂൾ

പ്രേക്ഷകർക്ക് മികച്ചൊരു സിനിമാറ്റിക് എക്സ്പീരിയൻസാണ് പുഷ്പ 2 നൽകുന്നത്
pushpa 2: the rule review,How is second part
'പുഷ്പ വൻ ഫയറായി'; ആളിപ്പടർന്ന് പുഷ്പ 2: ദി റൂൾ
Updated on

ആരാധകരുടെ പ്രതീക്ഷകൾക്കൊപ്പം ആളിക്കത്തി പുഷ്പ 2 : ദി റൂൾ. മൂന്നു വർഷത്തെ ഇടവേളയ്ക്കു ശേഷമെത്തിയ പുഷ്പയുടെ രണ്ടാംഭാഗം പ്രേക്ഷകരുടെ ആവേശത്തിന്‍റെ കൊടുമുടിയിലാണ് എത്തിക്കുന്നത്. മൂന്നാം ഭാഗത്തിന്‍റെ സൂചനകളും സിനിമ നൽകുന്നുണ്ട്. അപൂർവമായ രക്തചന്ദനം കടത്തി കുപ്രസിദ്ധനായി മാറിയ പുഷ്പരാജിന്‍റെ കഥയായിരുന്നു ആദ്യഭാഗമായ പുഷ്പ ദി റൈസിലെങ്കിൽ വൻ ബിസിനസ് സാമ്രാജ്യത്തിന്‍റെ അധിപനായാണ് രണ്ടാം ഭാഗത്തിൽ അല്ലു അർജുൻ എത്തുന്നത്. പുഷ്പയുടെ പ്രണയിനിയായ ശ്രീവല്ലിയായി രശ്മിക മന്ദാനയും ഗംഭീര പ്രകടനം കാഴ്ച വച്ചു. മലയാളികളുടെ പ്രിയപ്പെട്ട ഫഹദ് ഫാസിൽ ഭഗവർ സിങ് എന്ന പൊലീസ് ഉദ്യോഗസ്ഥനായി അത്യുജ്വല പ്രകടനം കാഴ്ച വച്ച ഒന്നാം ഭാഗം 390 കോടി രൂപയാണ് തിയറ്ററിൽ നിന്ന് വാരിയത്.

ചിത്രത്തിന്‍റെ പ്രകടനം അല്ലുവിന് ദേശീയ പുരസ്കാരവും നേടിക്കൊടുത്തു. രണ്ടാം ഭാഗം അതിനേക്കാൾ മികച്ചതാണ്. ആക്ഷനും എന്‍റർടെയിൻമെന്‍റും ഒരു പോലെ നിറഞ്ഞു നിൽക്കുകയാണ് പുഷ്പയിൽ. തുടർച്ചയായുള്ള സംഘട്ടനത്തിനൊപ്പം തന്നെ പാട്ടുകളും നൃത്തരംഗങ്ങളും ആധിപത്യം സ്ഥാപിക്കുന്നുണ്ട്. പ്രേക്ഷകർക്ക് മികച്ചൊരു സിനിമാറ്റിക് എക്സ്പീരിയൻസാണ് പുഷ്പ 2 നൽകുന്നത്. ബാക് ടു ബാക്ക് ആക്ഷനെ അതിന്‍റെ പരിപൂർണതയിൽ എത്തിക്കുന്നതിൽ ബാക് ഗ്രൗണ്ട് മ്യൂസിക്കും വ്യക്തമായ പങ്കു വഹിക്കുന്നുണ്ട്.

രണ്ടാം ഭാഗത്തിൽ പുഷ്പ കൂടുതൽ ശക്തി പ്രാപിച്ചിട്ടുണ്ട്. ഭൻവർ സിങ് ഷെഖാവത്തും പുഷ്പരാജും തമ്മിലുള്ള പോരാട്ടമാണ് രണ്ടാം ഭാഗത്തിൽ നിറഞ്ഞു നിൽക്കുന്നത്. സുകുമാർ സംവിധാനം ചെയ്യുന്ന ചിത്രത്തിന് സംഗീതം നൽകിയിരിക്കുന്നത് ദേവിശ്രീ പ്രസാദാണ്.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com