

ആർ.ബി. ചൗധരി
ചെന്നൈ: പ്രമുഖ ചലച്ചിത്ര നിർമാതാവും നടൻ ജീവയുടെ പിതാവുമായ ആർ.ബി. ചൗധരി വാഹനാപകടത്തിൽ അന്തരിച്ചു. ജോധ്പുരിലുണ്ടായ വാഹനാപകടത്തിൽ പരുക്കേറ്റ് ചികിത്സയിലായിരുന്നു. മൃതദേഹം ബുധനാഴ്ച ചെന്നൈയിൽ എത്തിക്കും. സൂപ്പർഗുഡ് ഫിലിംസിന്‍റെ ബാനറിൽ മലയാളം, ഹിന്ദി, തമിഴ്, തെലുങ്കു ഭാഷകളിലായി നിരവധി ഹിറ്റ് ചിത്രങ്ങൾ നിർമിച്ചിട്ടുണ്ട്.
1990ൽ പുതുവസന്തം എന്ന ചിത്രമാണ് ആദ്യമായി നിർമിച്ചത്. പിന്നീട് ഗോകുലം, നാട്ടാമൈ, പൂവൈ ഉനക്കാഗ, ഷാജഹാൻ, തിരുപ്പാച്ചി, കച്ചേരി ആരംഭം, ജില്ല, ഗോഡ്ഫാദർ, മാരീശൻ തുടങ്ങി നിരവധി ചിത്രങ്ങൾ നിർമിച്ചു.
മാരീശൻ ആണ് ഒടുവിൽ നിർമിച്ച ചിത്രം . മലയാളത്തിൽ ആദിപാപം, ലയനം, കൽപന ഹൗസ്, ചോദ്യം, കീർത്തിചക്ര, വില്ലാളി വീരൻ, തങ്കമണി എന്നീ ചിത്രങ്ങളും നിർമിച്ചിട്ടുണ്ട്.