
കടിഞ്ഞൂൽ കുഞ്ഞിന് പാലൂട്ടുന്ന ചിത്രം പങ്കു വച്ച് ബോളിവുഡ് താരം രാധിക ആപ്തെ. രാധികയും ഭർത്താവ് ബെനഡിക്റ്റ് ടെയ്‌ലറും ഒരാഴ്ച മുൻപാണ് കുഞ്ഞിനെ വരവേറ്റത്. കുഞ്ഞിനെ മടിയിലിരുത്തി ലാപ് ടോപ്പിൽ മീറ്റിങ്ങിൽ പങ്കെടുക്കുന്ന ചിത്രമാണ് രാധിക പങ്കു വച്ചിരിക്കുന്നത്. ഒക്റ്റോബറിലാണ് രാധിക താൻ ഗർഭിണിയാണെന്ന് വെളിപ്പെടുത്തിയത്.
നിറവയറുമായി ബിഎഫ്ഐ ലണ്ടൻ ഫിലിം ഫെസ്റ്റിവലിലെത്തിയ താരം ആരാധകരെ അമ്പരപ്പിച്ചിരുന്നു. എന്നാൽ ആൺ കുഞ്ഞാണോ പെൺകുഞ്ഞാണോ തനിക്ക് പിറന്നതെന്ന് രാധിക വെളിപ്പെടുത്തിയിട്ടില്ല. ചിത്രം പങ്കു വച്ചതിനു പിന്നാലെ അഭിനന്ദനങ്ങളുടെ പ്രവാഹമാണ് താരത്തിന്.