അംബാനി കുടുംബത്തിൽ 'കല്യാണ മേളം'; സക്കർബർഗും എത്തി, മാറ്റ് കൂട്ടി ബോളിവുഡ് താരങ്ങൾ

വിവാഹം ജൂലൈയിൽ ആണെങ്കിലും മാർച്ച് ഒന്നു മുതൽ 3 വരെ നീണ്ടു നിൽക്കുന്ന വിവാഹ പൂർവ ആഘോഷങ്ങളിൽ പ്രശസ്തരുടെ വൻ നിര തന്നെയാണ് പങ്കെടുക്കുന്നത്.
രാധിക മെർച്ചന്‍റും അനന്ത് അംബാനിയും
രാധിക മെർച്ചന്‍റും അനന്ത് അംബാനിയും

ജാംനഗർ: അംബാനി കുടുംബത്തിൽ ഇപ്പോൾ വിവാഹമേളമാണ്. മുകേഷ് അംബാനിയുടെ മകൻ അനന്ത് അംബാനിയും പ്രശസ്ത വ്യവസായി വിരേൻ മെർച്ചന്‍റിന്‍റെ മകൾ രാധിക മെർച്ചന്‍റുമായുള്ള വിവാഹം അക്ഷരാർഥത്തിൽ ആഘോഷമാക്കിയിരിക്കുകയാണ് കുടുംബം. വിവാഹം ജൂലൈയിൽ ആണെങ്കിലും മാർച്ച് ഒന്നു മുതൽ 3 വരെ നീണ്ടു നിൽക്കുന്ന വിവാഹ പൂർവ ആഘോഷങ്ങളിൽ പ്രശസ്തരുടെ വൻ നിര തന്നെയാണ് പങ്കെടുക്കുന്നത്.

ഗുജറാത്തിലെ ജാംനഗറിലാണ് ആഘോഷം. ഫെയ്സ്ബുക്ക് സ്ഥാപകൻ മാർക് സക്കർബർഗ്, ഭാര്യ പ്രിസില്ല, ഡോണൾഡ് ട്രംപിന്‍റെ മകൾ ഇവാങ്ക ട്രംപ്, ഡിസ്നി സിഇഒ ബോബ് ഇഗർ, മൈക്രോസോഫ്റ്റ് കോ ഫൗണ്ടർ ബിൽഗേറ്റ്സ്, ഗൂഗിൾ സിഇഒ സുന്ദർ പിച്ചൈ ബോളിവുഡ് സൂപ്പർ താരങ്ങൾ തുടങ്ങി നിരവധി പേരാണ് ചടങഅങുകളിൽ പങ്കെടുക്കാനായി എത്തുച്ചേരുന്നത്.

2022 ഡിസംബറിലാണ് രാധികയുടെയും അനന്ത് അംബാനിയുടെയും വിവാഹനിശ്ചയം.

സക്കർബർഗും പ്രിസില്ലയും
സക്കർബർഗും പ്രിസില്ലയും

ഷാരൂഖ് ഖാൻ കുടുംബസമേയം ആഘോഷങ്ങളിൽ പങ്കെടുക്കാൻ എത്തിക്കഴിഞ്ഞു. ദീപിക പദുക്കോൺ, രൺവീർ സിങ്, റാണി മുഖർജി, പോപ് ഗായിക റിയാന, രൺബീർ കപൂർ, സൽമാൻ ഖാൻ, ജാൻവി എന്നിവരാണ് ബോളിവുഡിൽ നിന്നെത്തിയ മറ്റു താരങ്ങൾ.

ദീപിക പദുക്കോണും രൺവീർ സിങ്ങും
ദീപിക പദുക്കോണും രൺവീർ സിങ്ങും

മൂന്നു ദിവസത്തെ ആഘോഷങ്ങൾക്കും വ്യത്യസ്ത തീമുകളാണുള്ളത്. 9 പേജുള്ള ഇവന്‍റ് ഗൈഡാണ് ഇതിനായി തയാറാക്കിയിരിക്കുന്നത്.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com