Actress Radhika sarath kumar
രാധിക ശരത് കുമാർ

കാരവാനിൽ രഹസ്യ ക്യാമറ വച്ച് നടിമാർ വസ്ത്രം മാറുന്നത് പകർത്തി; ആരോപണവുമായി നടി രാധിക ശരത് കുമാർ

സെറ്റിൽ പുരുഷന്മാർ ഒന്നിച്ചിരുന്ന് മൊബൈലിൽ ഈ ദൃശ്യങ്ങൾ കണ്ട് ആസ്വദിക്കുന്നത് താൻ നേരിട്ട് കണ്ടു.
Published on

ചെന്നൈ: മലയാള സിനിമാ ലോക്കേഷനിൽ കാരവാനിൽ രഹസ്യമായി ക്യാമറ വച്ച് നടിമാരുടെ നഗ്നദൃശ്യങ്ങൾ പകർത്തിയതിന് താൻ സാക്ഷിയാണെന്ന് പ്രമുഖ തമിഴ് നടി രാധിക ശരത്കുമാറിന്‍റെ വെളിപ്പെടുത്തൽ. ഈ വെളിപ്പെടുത്തലിന്‍റെ അടിസ്ഥാനത്തിൽ പ്രത്യേക അന്വേഷണ സംഘം രാധിക ശരത്‌കുമാറിന്‍റെയും മൊഴിയെടുക്കുമെന്നറിയുന്നു. ഒളിക്യാമറ വച്ച് പെൺകുട്ടികൾ വസ്‌ത്രം മാറുന്നത് ഷൂട്ട് ചെയ്യുന്നത് താൻ നേരിട്ട് കണ്ടു. നടിമാരുടെ പേര് വച്ച് ഫോൾഡറുകൾ ഉണ്ടാക്കി ഫോണിൽ സേവ് ചെയ്‌തിരിക്കുകയാണ് അവർ. സെറ്റിൽ പുരുഷന്മാർ ഒന്നിച്ചിരുന്ന് മൊബൈലിൽ ഈ ദൃശ്യങ്ങൾ കണ്ട് ആസ്വദിക്കുന്നത് താൻ നേരിട്ട് കണ്ടു. വീഡിയോ കണ്ടയുടൻ തന്നെ ഞാൻ ബഹളം വച്ചു.

എല്ലാവരെയും വിളിച്ച് ഇത് ശരിയല്ലെന്നും ചെരുപ്പൂരി അടിക്കുമെന്നും പറഞ്ഞു. പിന്നീട് കാരവൻ ഒഴിവാക്കി റൂം എടുക്കുകയായിരുന്നു. മലർന്ന് കിടന്നു തുപ്പിയാൽ അത് നമ്മുടെ ദേഹത്തേക്ക് തന്നെ വീഴുകയുള്ളൂവെന്നും അതുകൊണ്ടാണ് സിനിമയുടെ പേര് പറയാത്തതെന്നും രാധിക പറഞ്ഞു.

ഭയന്നുപോയ താൻ കാരവാനിൽ വച്ച് വസ്ത്രം മാറാതെ ഹോട്ടൽ മുറിയിലേക്ക് പോയെന്നും രാധിക പറഞ്ഞു.

46 വർഷമായി താൻ ഈ മേഖലയിൽ ജോലി ചെയ്യുന്ന ആളാണ്. പല നടിമാരുടെയും കതകിൽ മുട്ടുന്നത് ഞാൻ ഒരുപാട് കണ്ടിട്ടുണ്ട്. എത്രയോ പെൺകുട്ടികൾ എന്നോട് വന്ന് സഹായിക്കണമെന്ന് പറഞ്ഞിട്ടുണ്ട്. മോശമായി പെരുമാറാൻ ശ്രമിച്ച നിരവധിപേരുണ്ട്. നോ പറയാൻ പെൺകുട്ടികൾ പഠിക്കണമെന്ന് രാധിക പറഞ്ഞു.

logo
Metro Vaartha
www.metrovaartha.com