രാജേഷ് മാധവന്‍റെ ഭാര്യയായതുകൊണ്ട് കിട്ടിയ ഏറ്റവും വലിയ ഭാഗ്യം; തലൈവർക്കൊപ്പമുള്ള അനുഭവം പങ്കുവച്ച് ദീപ്തി

ജീവിതത്തിൽ സ്വപ്നം പോലും കാണാൻ പറ്റാത്ത വലിയ അവസരമാണ് രാജേഷ് മാധവന് ലഭിച്ചത് എന്നാണ് ദീപ്തി കുറിക്കുന്നത്
rajesh madhavan's fb post about rajinikanth

രാജേഷ് മാധവന്‍റെ ഭാര്യയായതുകൊണ്ട് കിട്ടിയ ഏറ്റവും വലിയ ഭാഗ്യം; തലൈവർക്കൊപ്പമുള്ള അനുഭവം പങ്കുവച്ച് ദീപ്തി

Updated on: 

രജനീകാന്തിന്‍റെ ജയിലർ 2 വൻ അഭിപ്രായം നേടി മുന്നേറുകയാണ്. നിരവധി മലയാളം താരങ്ങളാണ് ചിത്രത്തിൽ വേഷമിട്ടിരിക്കുന്നത്. നടനും സംവിധായകനുമായ രാജേഷ് മാധവൻ ചിത്രത്തിലെ ഒരു ഗാനരംഗത്തിൽ പ്രത്യക്ഷപ്പെടുന്നുണ്ട്. ഇപ്പോൾ ശ്രദ്ധനേടുന്നത് രാജേഷ് മാധവന്‍റെ പങ്കാളിയും അസിസ്റ്റന്‍റ് ഡയറക്‌ടറുമായ ദീപ്തി കാരാട്ട് പങ്കുവച്ച കുറിപ്പാണ്.

ജീവിതത്തിൽ സ്വപ്നം പോലും കാണാൻ പറ്റാത്ത വലിയ അവസരമാണ് രാജേഷ് മാധവന് ലഭിച്ചത് എന്നാണ് ദീപ്തി കുറിക്കുന്നത്. രജനീകാന്തിനൊപ്പമുള്ള ചിത്രങ്ങൾ പങ്കുവച്ചുകൊണ്ടായിരുന്നു പോസ്റ്റ്. രാജേഷിന്‍റെ പങ്കാളിയായതുകൊണ്ട് ലഭിച്ച ഭാഗ്യമാണ് ഇതെന്നും ദീപിത് പറയുന്നുണ്ട്.

എന്‍റെയൊരു ചെറിയ അഹങ്കാരം എന്ന് പറഞ്ഞുകൊണ്ടാണ് ദീപിതിയുടെ കുറിപ്പ് തുടങ്ങുന്നത്. സിനിമയെ സ്നേഹിക്കുന്നവർക്ക് രജനീകാന്തിനെ നേരിൽ കാണുക എന്നും അദ്ദേഹത്തിന്‍റെ പ്രകടനത്തിന് സാക്ഷിയാവുക എന്നതും ഒരു സ്വപ്നമാണ്. അപ്പോഴാണ് എന്‍റെ ഭാഗ്യവാനായ മനുഷ്യൻ രാജേഷ് മാധവൻ അദ്ദേഹത്തിനൊപ്പം സ്ക്രീനിൽ ഒന്നിച്ചത്. വലിയ സിനിമകളൊന്നും സ്വപ്നം കാണാത്ത ഒരാൾക്ക് ഇത് സ്വപ്നത്തിന് അപ്പുറമാണ്. നിന്നിൽ എനിക്ക് അഭിമാനമുണ്ട് കുഞ്ഞാ. സത്യംപറഞ്ഞാൽ രാജേഷിന്‍റെ ഭാര്യയായതിൽ എനിക്ക് ലഭിച്ച അറ്റവും വലിയ സൗഭാഗ്യമാണ് ഇത്. അദ്ദേഹത്തിന്‍റെ പ്രകടനം കണ്ടിരിക്കുക എന്നതുതന്നെ വലിയ അനുഭവമാണ്. അദ്ദേഹത്തിന്‍റെ സാന്നിധ്യവും ചൈതന്യവും വല്ലാത്തൊരു മാജിക്കാണ് സെറ്റിൽ കൊണ്ടുവരുന്നത്. ഓരോ തവണ അദ്ദേഹം സെറ്റിലേക്ക് വരുമ്പോഴും ആയിരക്കണക്കിന് വരുന്ന ഡാൻസർമാരും കലാകാരന്മാരും അദ്ദേഹത്തിന് വേണ്ടി കൈയടിക്കു. അത് ചിന്തിക്കുമ്പോൾ തന്നെ എനിക്ക് രോമാഞ്ചം വരുന്നു. അതുപോലെയുള്ള സ്നേഹത്തിനും ആരാധനയ്ക്കും സാക്ഷയാവുക എന്നതുതന്നെ മനോഹരമാണ്. ഇവിടെ പലതരത്തിലുള്ള ആരാധനകളുണ്ട്. പക്ഷേ രജനീകാന്തിസം വേറെ ലെവലാണ്.- ദീപ്തി കുറിച്ചു.

logo
Metro Vaartha
www.metrovaartha.com